ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയത്
ശ്വാസതടസ്സത്തിന് പുറമെ വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിയിരിക്കുകയാണ്. ഇവർ കടുത്ത പ്രമേഹ രോഗികൂടിയാണ്
തൂണേരി പഞ്ചായത്തിൽ 34 ഉം പുറമേരിയിൽ 32 ഉം ആളുകൾ സമ്പർക്കപ്പട്ടികയിലുണ്ട്. വളയം കുന്നുമ്മൽ എടച്ചേരി പഞ്ചായത്തുകളിലാണ് മറ്റുള്ളവർ
രാജ്യസഭാ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,26,117 ആയി. അതേസമയം ഇപ്പോഴത്തെ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും.
മേയ് 16-ന് സാംപിൾ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയ് 18-ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രോഗം മൂർച്ഛിച്ചതോടെ കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു.
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1067 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 1104 ആയിരുന്നു. ബുധനാഴ്ച 1071പേരാണ് മരണപ്പെട്ടത്. അതായത് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിനു തോട്ടുമുകളിലായി മരണനിരക്ക് സ്ഥിരത നിലനിര്‍ത്തുകയാണ്
1,60,000 രോഗികളുള്ള തുര്‍ക്കിയെ 5000 ത്തിലധികം അധികരോഗികളുടെ വര്‍ദ്ധനവോടെയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. ലോക പട്ടികയില്‍ 1,82,452 രോഗികളോടെ ഇന്ത്യയുടെ തൊട്ടുമുകളില്‍ നില്‍ക്കുന്നത് ജര്‍മ്മനിയാണ്
അമരിക്കയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 1,03,330 ആയി,. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 22,658 ആണ്
'കൊവിഡ് -19 മഹാമാരിയെ മനസ്സിലാക്കല്‍' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍റ് ഇക്കൊളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഇന്ന് ''ആള്‍ക്കൂട്ടം'' എന്ന വിഷയത്തില്‍ പ്രൊഫസര്‍. ടി.വി. മധു (head, dept of philosophy, university of calicut) സംസാരിക്കുന്നു. മുന്‍ എപ്പിസോഡുകള്‍ വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും പിഴയും ചുമത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്തത്
ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. അഞ്ചുപേരൊഴികെ രോഗം ബാധിച്ചവര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്