മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഈ മാസം 20ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിചാരണക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്. നടിയെ അക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ദിലീപിന്‍റെ മാനേജര്‍ക്ക് എഴുതിയ കത്ത് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തില്‍ പൾസർ സുനിയെയും, വിജീഷിനെയും ദിലീപിനൊപ്പം പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
നീതി എന്നത് നമുക്ക് ഉള്ളതല്ല എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. അതില്‍ അത്യധികം നിരാശയും ദേഷ്യവുമുണ്ട്. നാല് വര്‍ഷത്തോളമായി ഹേമ കമ്മറ്റി രൂപീകരിച്ചിട്ട്. രണ്ടു വര്‍ഷത്തോളം എടുത്തു അവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. ഈ രണ്ടു വര്‍ഷത്തിന് ശേഷം നിശബ്ദതയാണ്, അത് കമ്മറ്റിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും.
മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാക്കുകയാണ് എസ്എഫ്ഐ. കാണാനുള്ള കണ്ണിൻറെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യൻറെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിൻറെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് അവര്‍ ചെയ്യുന്നതെന്നും ഷാജി പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ കമ്മീഷന്‍ പരിഗണിച്ചിരുന്നു.
നിരവധി കാലങ്ങളായി രത്തന്‍ ടാറ്റയുമായി വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് തോമസ് മാത്യൂ. ഇദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പറേറ്റ് സ്ട്രാറ്റജിസറ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേലഖകളിലും ശ്രദ്ധേയനാണ് മുന്‍ ഐ എ എസുകാരനായ തോമസ് മാത്യു.
ആരോഗ്യവകുപ്പില്‍ നിന്നും ഫയല്‍ കാണാതായ വിവരംഉദ്യോഗസ്ഥര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയും മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഫയലുകൾ കാണാതായത്
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തെളിവുകള്‍ സൂക്ഷിച്ച് വെക്കണമെന്നും കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഇന്നലെ മുതലാണ് ദ്വീപില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഇത് ബാധകമല്ല. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പള്ളികളിൽ ജുമുഅ നിസ്‌കാരത്തിനും അനുമതിയില്ല.
വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മാസെറ്റർ പേശിയിൽ രണ്ട് പാളികളുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. മൂന്ന് പാളികൾ ഉണ്ടെന്ന് ചില ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ബേസൽ സർവ്വകലാശാലയിലെ ഗവേഷകർ അത് തെളിവ് സഹിതം കണ്ടെത്തി.