മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ബൈക്ക് മോഷ്ണക്കേസില്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ആണ് വിഷ്ണു എ എസ് ഐയെ കുത്തിയത്. എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു.
നടിയെ അക്രമിക്കാന്‍ ദിലീപ് പദ്ധതിയിടുമ്പോള്‍ സിദ്ദിഖ് കൂടെ ഉണ്ടായിരുന്നുവെന്ന് പള്‍സര്‍ സുനി എഴുതിയ കത്തില്‍ പറയുന്നുണ്ട്. 2018 ലാണ് പള്‍സര്‍ സുനി ഈ കത്തെഴുതുന്നത്. പള്‍സര്‍ സുനി തന്റെ അമ്മയെയാണ് കത്ത് ഏല്‍പ്പിച്ചിരുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
'2017ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു'വെന്നും അവർ ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഒന്നരവര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷമാണ് സര്‍വിസില്‍ തിരിച്ചെത്തിയത്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനൽ മനസ്സുകാർക്ക് പൊതുറോഡിൽ സമ്മാന്യത നൽകിയവർക്കും ഈ അക്രമത്തിൽ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാം എന്ന് തോന്നിയയാളോട് ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനം തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുകയുമായിരുന്നു.
ജനങ്ങൾക്ക് വികസനം ആവശ്യമാണ്. നിക്ഷിപ്ത താൽപര്യക്കാർ എതിർത്തു എന്നത് കൊണ്ട് വികസന പദ്ധതിയില്‍ നിന്നും പുറകോട്ട് പോകേണ്ടതുണ്ടെന്ന് തോന്നുന്നില്ല. വർഗീയതയുമായി സമരസപ്പെടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയെ മതേതര രാജ്യമാക്കാനാണ് ജവഹർലാൽ നെഹ്റു ശ്രമിച്ചത് എന്നാൽ രാഹുൽ ഗാന്ധിയുടെ നയം അതല്ല. ഹിന്ദുവിൻ്റെ ഭരണമാണ് വേണ്ടത് എന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇത് മതനിരപേക്ഷതയല്ല. കോൺഗ്രസിനെ മതനിരപേക്ഷ സമൂഹം
ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബുള്ളി ഭായ് ആപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചായിരുന്നു അന്വേഷണം നടത്തിയത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്‍റെ നോഡൽ ഏജൻസിയാണിത്
അതേസമയം, ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും അടച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10ആം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി. രാജ്യവ്യാപകമായി ഒമൈക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നുണ്ട്.