LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് എന്ന ചെകുത്താനെ അയച്ചത് അള്ളാഹു, നമ്മളെ നേരെയാക്കീട്ടെ ഓൻ പോവുള്ളൂ' - ടി. കെ. ഹംസ

കോഴിക്കോട്: കോവിഡ് എന്ന പിശാചിനെ അല്ലാഹുവാണ് അയച്ചതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടി. കെ. ഹംസ. നമ്മെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ അയച്ചതെന്നും ആ ലക്ഷ്യം പൂർത്തിയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും ഹംസ പറഞ്ഞു. വഖഫ് ആക്ഷൻ കൗൺസിൽ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മൾ പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കൊവിഡ് 19 എന്ന ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓൻ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോൾ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മൾ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാൻ നമ്മൾ ശ്രമിക്കണം..." എന്നായിരുന്നു ടി. കെ. ഹംസയുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ​ഖ​ഫ്​ സം​ര​ക്ഷ​ണ​ത്തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വു​മുപയോഗിച്ച്‌ അ​ല്ലാ​ഹു​വി​ന്‍റെ പ്രീ​തി​ക്ക്​ വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ​ഖ​ഫ്​ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ​ ക​ട​പ്പു​റ​ത്ത്​ ഒരുകൂട്ടർ മ​ഹാ സ​മ്മേ​ള​നം നടത്തി. സർക്കാർ നടപടിയിൽ അവർക്ക് എന്തൊക്കെയോ നഷ്ടപ്പെടാനുണ്ട് എന്നാണ് അതിൽനിന്നും മനസ്സിലാക്കേണ്ടത്. ജീ​വ​ന​ക്കാ​രെ​യും മ​റ്റും ശു​ദ്ധീ​ക​രി​ച്ച്​ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മായി മുന്നോട്ടു പോകും. വ​ഖ​ഫ്​ സ്വ​ത്തു​ക്ക​ൾ തി​രി​ച്ചു​പി​ടി​ക്ക​ൽ ചെ​റി​യ കാ​ര്യ​മ​ല്ല, സ​മു​ദാ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷ​വും പി​ന്തു​ണ ന​ൽ​കു​ന്ന​ത്​ ആ​ശ്വാ​സ​മാണ് എന്നും ടി. കെ. ഹംസ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More