കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊവിഡ് ആശുപത്രിയായി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ പ്രഖ്യാപിച്ചു. ആശുപത്രിയിലെ മറ്റു വിഭാഗങ്ങളിലെ അനിയന്ത്രിതമായ തിരക്ക് കൊവിഡ് ആശുപത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് ഇതര വിഭാഗങ്ങളില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് റഫറല്‍ ലെറ്റര്‍ നിര്‍ബന്ധമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നൊ, ജില്ലാ, താലുക്ക് ആശുപത്രികളില്‍ നിന്നോ മറ്റ് അംഗീകൃത ആതുരാലയങ്ങളില്‍ നിന്നോ വിദഗ്ദ ചികിത്സക്ക് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഇനി മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി ടിക്കറ്റ് നല്‍കൂവെന്ന് ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് കൊവിഡ് ആശ്പത്രി, മറ്റ് രോഗികള്‍ക്ക് റഫറന്‍സ് ഉണ്ടെങ്കില്‍ മാത്രം ചികിത്സ