LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായി വീണ്ടും അധികാരത്തിലെത്തിയത് സമുദായങ്ങളെ കൈകാര്യം ചെയ്തതുകൊണ്ട് - കെ മുരളിധരന്‍

Web Desk 4 years ago

തിരുവനന്തപുരം: കിറ്റ് കൊടുത്തതുകൊണ്ടല്ല എല്ലാ സമുദായത്തെയും മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യാന്‍ സാധിച്ചതിനാലാണ് രണ്ടാമതും അധികാരത്തില്‍ എത്താന്‍ സാധിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍. കോണ്‍ഗ്രസ് ജയിച്ച എല്ലാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് കിറ്റ് കൊടുത്തിരുന്നു. ക്രിസ്ത്യാനികളോട് പറഞ്ഞു യു.ഡി.എഫ് വന്നാൽ കാര്യങ്ങൾ തീരുമാനിക്കുമെന്ന്. സാമ്പത്തിക സംവരണം നടപ്പിലാക്കിയതിലൂടെയാണ് തിരുവനന്തപുരത്ത് എല്‍.ഡി.എഫ് സീറ്റ് തൂത്ത് വാരാൻ കാരണം. കേന്ദ്രം പൗരത്വ ബിൽ നടപ്പിലാക്കുമെന്ന് മുസ്ലീംങ്ങളോട് പറഞ്ഞു. ഇടതുപക്ഷം ഭരിക്കുമ്പോൾ നടപ്പിലാക്കില്ലന്നും പിണറായി പറഞ്ഞു. ഇങ്ങനെ ഓരോ സമുദായത്തെയും മനസിലാക്കിയാണ് പിണറായി വിജയന്‍ പെരുമാറിയതെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസില്‍ എല്ലാ നേതാക്കളും വാളെടുത്ത് ചാടിയാല്‍ വെളിച്ചപ്പാടാകാന്‍ സാധിക്കില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് കഴിയും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെ മുന്‍പോട്ട് പോകും. പാര്‍ട്ടിയില്‍ ആരെയും മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവരുടെ ഉപദേശവും, അവശ്യങ്ങളും പരിഗണിക്കുമെന്നും മുരളിധരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ കുറെ വേസ്റ്റുകള്‍ മറ്റ് പാര്‍ട്ടിയിലേക്ക് പോയതെന്നും കെ മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു. 


Contact the author

Web Desk