LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ വീണ്ടും കോവിഡ് മരണം

web desk 5 years ago

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലം തേവലപ്പുറം സ്വദേശി മനോജാണ് (24) മരിച്ചത്.  അഞ്ച് ദിവസം മുമ്പ് ദുബായില്‍ നിന്നെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മരിച്ചതിനു ശേഷമാണ് മനോജിന് കോവിഡ് സ്ഥിരീകരിച്ചത്. 

ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  ദുബായില്‍ നിന്നെത്തിയ ഉടന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നതിനാല്‍ മനോജിന് സമ്പര്‍ക്കപ്പട്ടിക ഇല്ലെന്നാണ് അറിയുന്നത് . ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 28 ആയിരിക്കുകയാണ്. 


Contact the author

web desk