LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹേഷിന്റെ പ്രതികാരം ഇനി തെലുങ്കില്‍

web desk 5 years ago

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുന്നു. മഹേഷിന്റെ പ്രതികാരം ഉമ മഹേശ്വര ഉ​ഗ്ര രൂപസ്യ എന്ന പേരിലാണ് മൊഴിമാറ്റം നടത്തുന്നത്. ദിലീഷ് പോത്തൻ മലയാളത്തിൽ ഒരുക്കിയ ചിത്രം തെലുങ്കിൽ മ​ഹാ വെങ്കിടേഷാണ്  സംവിധാനം ചെയ്യുന്നത്. വെങ്കിടേഷ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.

ഉമ മഹേശ്വര ഉ​ഗ്ര രൂപസ്യയിൽ സത്യദേവ് കാഞ്ചനായാണ് നായകൻ. സുഹാസ്, വി. കെ. നരേഷ്, സത്യദേവ് കാഞ്ചരണ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മലയാളത്തിലെ പഴയകാല നടൻ രാഘവനും ചിത്രത്തിലുണ്ട്. നായകന്റെ അച്ഛന്റെ വേഷത്തിലാണ് രാഘവൻ എത്തുന്നത്.

ഉമ മഹേശ്വര ഉ​ഗ്ര രൂപസ്യയുടെ മോഷൻ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.  മഹേഷിന്റെ പ്രതികാരം ഓരോ ഫ്രയിമിലും അതേപടി പകർത്തിയെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.

Contact the author

web desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Entertainment Desk 3 years ago
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Entertainment Desk 3 years ago
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Entertainment Desk 3 years ago
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More