LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി; കോവിഡ്-19 അഞ്ചുപേരില്‍

web desk 5 years ago

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൊറോണ ജാഗ്രതയുടെ ഭാഗമായി മൂന്നു ദിവസത്തേക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഈ മാസം 10 - ന് (ചൊവ്വ) നടക്കാനിരിക്കുന്ന എസ്‌.എസ്‌,എല്‍.സി.പരീക്ഷക്ക് മാറ്റമുണ്ടാവില്ല. അംഗന്‍ വാദി പോളിടെക്നിക് , പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( തിങ്കള്‍)മുതല്‍ 11-ാം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍  എസ്‌.എസ്‌,എല്‍.സി.പരീക്ഷ എഴുതാന്‍ പാടില്ല.പ്ലസ് ടു,സേ പരീക്ഷകളെയും അവധി ബാധിക്കില്ല. പരീക്ഷാ കേന്ദ്രങ്ങളില്‍ മാസ്ക്കും സാനിടൈസറും ലഭ്യമാക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ മാസ്ക്കും സാനിടൈസറും ലഭ്യമാക്കാനുള്ള ചുമതല പി.ടി.എ ക്കാണ്.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ചട്ടം കര്‍ശനമായി പാലിക്കണമെന്നണു നിര്‍ദ്ദേശം

ഇതിനിടെ കോവിഡ്-19 സ്ടിരീകരിച്ച അഞ്ചുപേരെയും കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.പത്തനം തിട്ട ജില്ലയില്‍ മാത്രം 158 - പേരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത 28 ദിവസമാണ് നിരീക്ഷണ കാലയളവ്‌. രോഗലക്ഷണമുള്ളവര്‍ അത് മറച്ചുവെക്കരുത് എന്നും ശബരിമല, പൊങ്കാല തുടങ്ങി ഭക്തര്‍ തിങ്ങിക്കൂടുന്ന ഇടങ്ങളില്‍ പോകരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു ആരാധനാ ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജുകളും ജില്ലാ ആശുപത്രികളും കൊറോണയെ നേരിടാന്‍ പാകത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. 


Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More