ഇവിടുത്തെ താരസംഘടന എന്താണ് ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്. സര്‍വൈവറിനെയും ആരോപണവിധേയനായ ആളെയും ഒരുമിച്ചിരുത്താന്‍ ശ്രമിച്ച സംഘടന ഇവിടെയുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് ആരോപണവിധേയനെ വച്ച് സിനിമ എടുക്കുകയാണ് ചെയ്തത്. ഇവിടെ എന്താണ് മാറേണ്ടത് എന്ന് അടിവരയിട്ട് പറയേണ്ട അവസ്ഥയാണ്
നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച്, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2018 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. നടി ഉര്‍വശി ശാരദ, റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലാകുമാരി എന്നിവരാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനിലെ മറ്റംഗങ്ങള്‍.
Original reporting. Fearless journalism. Delivered to you.