LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

സ്ത്രീകള്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി ജീവിക്കണം. അത്തരം സ്ത്രീകളാണ് തന്റെ മാതൃക എന്നാണ് യാതോരുളുപ്പുമില്ലാതെ വനിതാ ലീഗിന്‍റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് നൂര്‍ബിനാ റഷീദ് കഴിഞ്ഞ ദിവസം പറഞ്ഞത്. ലിംഗ രാഷ്ട്രീയം തങ്ങളുടെ പാര്‍ട്ടിയുടെ ലക്ഷ്യമല്ല എന്നും അതിനായല്ല ലീഗ് നിലകൊള്ളുന്നതെന്നും അവര്‍ പറഞ്ഞിരിക്കുന്നു. പുതിയ ഹരിതാ ഭാരവാഹികള്‍ തുരുതുരാ കയ്യടിച്ചു. എന്താണീ നടക്കുന്നത് എന്നുകണ്ട്  ടിവിക്ക് മുന്നില്‍ അമ്പരന്നിരുന്നു. ഒരു സ്ത്രീ, ആത്യന്തികമായി തനിക്കെതിരെതന്നെ പ്രസംഗിക്കുക, ആ പ്രസംഗം തങ്ങള്‍ക്ക് എല്ലാവര്ക്കും എതിരാണ് എന്ന് മനസ്സിലാക്കാതെ  ബാക്കിയുള്ള പെണ്ണുങ്ങള്‍ കയ്യടിക്കുക. ഇതാണ് നൂര്‍ബിനാ റഷീദിന്‍റെ പ്രസംഗ സമയത്ത് സംഭവിച്ചത്.

നൂര്‍ബിന മറുപടി പറയേണ്ട ചിലകാര്യങ്ങളുണ്ട് 

1. മുസ്ലീം ലീഗിന്റെ നൂറുകണക്കിന് വനിതാ പ്രവര്‍ത്തകര്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും അധ്യക്ഷരായും അംഗങ്ങളായും പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കൊക്കെ തങ്ങളുടെ സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും വേണ്ടി ജീവിച്ചാല്‍ പോരെ? എന്തിനാണ് പഞ്ചായത്ത്/മുന്‍സിപ്പല്‍ തെരെഞ്ഞ്ടുപ്പിലോക്കെ മത്സരിക്കാന്‍ പോകുന്നത്?

2. നൂര്‍ബിനാ റഷീദ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൌത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയത് എന്തിനായിരുന്നു? ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യം നോക്കി വീട്ടിലിരുന്നാല്‍ മതിയായിരുന്നില്ലേ?

3. ഹരിതയിലെ പെണ്‍കുട്ടികളെ നിങ്ങള്‍ എന്തിനാണ് സംഘടനാ രംഗത്തുതന്നെ നിര്‍ത്തിയിക്കുന്നത്? അവരവരുടെ ഭര്‍ത്താക്കന്മാരുടെ കാര്യം നോക്കാനായി വീട്ടിലേക്ക് പറഞ്ഞുവിട്ടുകൂടെ ?

4. തുന്നല്‍ ക്ലാസ്സില്‍ പറഞ്ഞയക്കുന്നതുപോലെ വിവാഹം കഴിയുന്നതുവരെ പെണ്‍കുട്ടികള്‍ക്ക് സമയം കളയാന്‍ നിങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത ഏര്‍പ്പാടാണോ ഹരിത?

5. സ്ത്രീകള്‍ ഭര്‍ത്താവിനുവേണ്ടി ജീവിക്കണമെന്നും ഭര്‍ത്താവ് വരുമ്പോള്‍ പൂമുഖത്ത് പാല്പുഞ്ചിരിയുമായി നില്‍ക്കണമെന്നും കരുതുന്നവര്‍ തന്നെയാണ് കേരളത്തിലെ ആണ്‍ രാഷ്ട്രീയ നേതൃത്വം. ഇതൊക്കെ എല്ലാവര്‍ക്കുമറിയാം. സംവരണം വന്നില്ലായിരുന്നുവെങ്കില്‍ എത്ര സ്ത്രീകള്‍ തദ്ദേശ സ്ഥാപങ്ങളില്‍ എത്തിപ്പെടുമായിരുന്നു? 

6. 1967 മുതല്‍ ഇടവേളകളോടെ കേരളത്തില്‍ അധികാരം കയ്യാളിയ താങ്കളുടെ പാര്‍ട്ടിക്ക് ഇന്നേവരെ ഒരു വനിതാ എം എല്‍ എ ഉണ്ടായിട്ടുണ്ടോ? 1996 ല്‍ കമറുന്നിസ അന്‍വറും 2021 ല്‍ താങ്കളും വിജയമുറപ്പില്ലാത്ത കോഴിക്കോട് സൌത്തില്‍ മത്സരിച്ച് തോറ്റതല്ലാതെ, മറ്റാര്‍ക്കെങ്കിലും ഇതുവരെ അവസരം കിട്ടിയിട്ടുണ്ടോ? 

നൂര്‍ബിനാ,

വളര്‍ന്നുവരുന്ന പെണ്‍കുട്ടികളെ ആണുങ്ങളുടെ അടിമകളാകാന്‍ ഉപദേശിക്കരുത്. ഒരു പെണ്‍കുട്ടി അവള്‍ക്ക് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഭര്‍ത്താവിന് വേണ്ടി ജീവിക്കാനല്ല പഠിക്കേണ്ടത്. ആണിന് ആണിനുവേണ്ടി ജീവിക്കാമെങ്കില്‍, ഒരു പെണ്‍കുട്ടി അവള്‍ക്കുവേണ്ടിയാണ് ജീവിക്കേണ്ടത്. അവളെ സ്വപ്നം കാണാന്‍ പഠിപ്പിക്കണം. വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്നുവരാന്‍ പ്രചോദിപ്പിക്കണം. ലിഗനീതി താങ്കളുടെ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെങ്കില്‍, അത് ലക്ഷ്യമാക്കാന്‍ അതിനകത്ത് പോരാട്ടം നടത്തണം. ഇതിനൊന്നും കഴിയില്ലെങ്കില്‍  വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് അടിമ പരിശീലനം നല്‍കാതെ നൂര്‍ബിന വീട്ടില്‍ പോയി ഭര്‍ത്താവിനെ നോക്കണം.

ഭര്‍ത്താവുണ്ടായാലും ഇല്ലെങ്കിലും എല്ലാ സ്ത്രീകള്‍ക്കും സ്വന്തമായി വരുമാനമുള്ള അന്തസ്സുറ്റ ജീവിതം ഉണ്ടാവണം. ആകാശവും രാത്രികളും നിലാവും സംഗീതവും കവിതയും വിപ്ലവവും അധികാരവും പെണ്ണിനും കൂടി അവകാശപ്പെട്ടതാണ്. ഈ തിരിച്ചറിവിലെത്തുമ്പോള്‍ ലീഗിലെ പെണ്‍കുട്ടികള്‍ നൂര്‍ബിനാ റഷീദുമാരെ കാലത്തിന്റെ ചവറ്റുകോട്ടയിലേക്ക് നിര്‍ദ്ദാക്ഷിണ്യം വലിച്ചെറിയും 

Contact the author

Mridula Hemalatha

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More
Views

സ്വന്തം പ്രശ്നം പൊതു പ്രശ്നമാക്കി മാറ്റിയ മേരി റോയ്- ക്രിസ്റ്റിന കുരിശിങ്കല്‍

More
More