LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫഹദ് മരണ മാസ്; നിഗൂഢത ബാക്കിവെച്ച് ട്രാൻസ് ട്രെയിലർ

Entertainment Desk 4 years ago

കാത്തിരിപ്പിനൊടുവില്‍ ട്രാൻസ് ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായെത്തുന്ന ഈ അൻവർ റഷീദ് ചിത്രം ഫെബ്രുവരി 20-നാണ് തിയേറ്ററുകളിലെത്തുക. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഒരു ഫീച്ചര്‍ സിനിമയുമായി എത്തുന്നത്. 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഭാര്യയും ഭർത്താവും സിനിമയിൽ നായകനും നായികയുമാകുന്ന അപൂർവ്വതകൂടിയുള്ള ട്രാന്‍സ് അടുത്ത വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. 'ഒരു സവിശേഷ മാനസികാവസ്ഥയെയാണ് ട്രാന്‍സ് എന്ന് പൊതുവെ പറയുന്നത്. സാധാരണയായി അതിനെ സംഗീതവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്’- സംവിധായകന്‍ അന്‍വര്‍ റഷീദ് ‘ദി ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കന്യാകുമാരിയിൽനിന്ന് തുടങ്ങി ആംസ്റ്റർഡാമിൽ അവസാനിക്കുന്ന സിനിമയാണ് ട്രാൻസ് എന്ന് സംവിധായകന്‍ വ്യക്തമാക്കി. കേന്ദ്രകഥാപാത്രം പലതരം  മാനസികതലങ്ങളിലൂടെയും വളർച്ചകളിലൂടെയും കടന്നുപോകുന്നു. അഞ്ച് ഗാനങ്ങൾ കഥയ്ക്ക് കൂട്ടായി എത്തുന്നുണ്ട്. ടൈറ്റിൽ സോങ് ചെയ്തിരിക്കുന്നത് വിനായകനാണ്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍,ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.


Contact the author

Entertainment Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Entertainment Desk 2 years ago
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Entertainment Desk 2 years ago
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Entertainment Desk 2 years ago
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More