LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയുമായി വേര്‍പിരിഞ്ഞതില്‍ ധനുഷിന് പങ്കില്ല: അമലാ പോള്‍

ചെന്നൈ: സംവിധായകന്‍ എല്‍. വിജയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയത് സ്വന്തം തീരുമാനപ്രകാരമാണ് എന്ന വെളിപ്പെടുത്തലുമായി നടി അമലാ പോള്‍ രംഗത്തെത്തി. തന്‍റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പുറത്തുവരുന്നുണ്ട് അതിലൊന്നും ഒരു കഴമ്പുമില്ല. വിജയുമായി അമല വേര്‍പിരിഞ്ഞതിനു കാരണം നടന്‍ ധനുഷ് ആണെന്ന് നേരത്തെ നിര്‍മാതാവ് അളകപ്പന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമലാ പോള്‍.

വിവാഹമോചനം സ്വന്തം തീരുമാനമാണ്. ഇതില്‍ മറ്റാര്‍ക്കും പങ്കില്ല. തികച്ചും വ്യക്തിപരമായ തീരുമാനം മാത്രമാണത്. ധനുഷിനെ അതിലേക്കു വലിച്ചിഴക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അളകപ്പന്‍റെ ആരോപണം കോളിവുഡില്‍ വലിയ ചര്‍ച്ചയായത്തിനു തൊട്ടുപിന്നാലെയാണ്, അമലാ പോള്‍ ഒരു തമിഴ് ഡിജിറ്റല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

നവാഗത സംവിധായകനായ കെ.ആര്‍.വിനോദിന്‍റെ പുതിയ അമലാ ചിത്രം ’അതോ അന്ത പറവൈ പോലെ’ ഈ മാസം അവസാനം റിലീസാകും. സെഞ്ച്വറി ഫിലംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ’അതോ അന്ത പറവൈ പോലെ.’ പുതിയ സിനിമയുടെ റിലീസിനുശേഷം താന്‍ തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമലാ പോള്‍ പറഞ്ഞു. ഉടന്‍ ഒരു പുനര്‍വിവാഹം ഉണ്ടാവില്ലെന്നും ചോദ്യത്തിന് മറുപടിയായി അമലാ പോള്‍ വ്യക്തമാക്കി. ധനുഷ് എന്‍റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹവുമായി നേരത്തെ ഒപ്പുവെച്ച കരാര്‍ അനുസരിച്ചാണ് അദ്ദേഹം നിര്‍മ്മിച്ച ‘അമ്മ കണക്ക്’ എന്ന ചിത്രത്തില്‍ അഭിനയിച്ചത് അമല പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More