LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

റാഞ്ചി: ദേശീയ പാത നന്നാക്കണമെന്നാവശ്യപ്പെട്ട് റോഡിലെ ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ. ദേശീയ പാത 133 നന്നാക്കണമെന്നാവശ്യപ്പെട്ട് ദീപികാ പാണ്ഡെ സിംഗാണ് വ്യത്യസ്ത പ്രതിഷേധവുമായി റോഡിലിറങ്ങിയത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലിരുന്ന് പ്രതിഷേധിച്ച എം എല്‍ എ ചെളിവെളളത്തില്‍ കുളിക്കുകയും ചെയ്തു. ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ദീപികാ പാണ്ഡെ പറഞ്ഞു. 

'ഒരുപാട് കാലമായി ദേശീയപാത 133 ശോച്യാവസ്ഥയിലാണ്. ദിവസവും ഇവിടെ അപകടങ്ങളുണ്ടാവുന്നു. റോഡ് തകരാന്‍ കാരണം സംസ്ഥാന സര്‍ക്കാരല്ല. ദേശീയ പാതയുടെ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിക്കാണ്. പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ നടപടിയെടുത്തില്ല'- ദീപികാ പാണ്ഡെ സിംഗ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, എം എല്‍ എയുടെ പ്രതിഷേധത്തെ പരിഹസിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണം. മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെയാണോ കോണ്‍ഗ്രസ് എം എല്‍ എയുടെ പ്രതിഷേധം എന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ചോദിച്ചു. ദേശീയ പാത നന്നാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആറുമാസം മുന്‍പ് 75 കോടി രൂപ ജാര്‍ഖണ്ഡ് സര്‍ക്കാരിന് നല്‍കിയിരുന്നെന്നും പണി തുടങ്ങാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കൂ എന്നും നിഷികാന്ത് ട്വീറ്റ് ചെയ്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More
National Desk 2 years ago
National

മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം കശ്മീരില്‍ തിയറ്ററുകള്‍ തുറന്നു

More
More