LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി കലാപം: പോസ്റ്ററൊട്ടിച്ച എസ്‌എഫ്ഐ-ക്കാര്‍ക്കെതിരെ കേസ്

web desk 6 years ago

പാലക്കാട്:  ഡല്‍ഹി കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്ററൊട്ടിച്ച പാലക്കാട് ഐ ടി ഐ  യുണിറ്റ് എസ്‌എഫ്ഐ  പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. എസ്‌എഫ്ഐ ഐ ടി ഐ  യുണിറ്റ് പ്രസിഡണ്ട് ജിതിന്‍, സെക്രട്ടറി സുജിത് എന്നിവര്‍ക്കെതിരെ മലമ്പുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനം ഉണ്ടാക്കാന്‍ ശമിച്ചുവെന്നാരോപിച്ച്  വകുപ്പ് 153  പ്രകാരമാണ് കേസ്. കലാപം ലക്ഷ്യമിട്ട് മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഉപയോഗിക്കുന്ന വകുപ്പാണിത്. ഒരു വര്‍ഷം വരെ  തടവും പിഴയും ചുമത്താന്‍ വകുപ്പുണ്ട്.

പ്രതിഷേധ സൂചകമായി പ്രതിജ്ഞാ വാചകങ്ങളെ അനുകരിച്ചുള്ള ബോര്‍ഡാണ് കേസിനാധാരം. കലാപകാരികള്‍ അഴിഞ്ഞാടുന്ന ഇന്ത്യയല്ല ഞങ്ങളുടെ ഇന്ത്യ എന്നാണ്  പോസ്റ്ററിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചതെന്ന് എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി ദീനാ നാഥ് പറഞ്ഞു. 

 

Contact the author

web desk