LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിഎസ്‍സി പരിശീലന കേന്ദ്രത്തിൽ മിന്നല്‍ റെയ്ഡ്

web desk 6 years ago

തിരുവനന്തപുരത്ത് പിഎസ്‍സി പരിശീലന കേന്ദ്രത്തിൽ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ അധ്യാപകരായ പിഎസ്‍സി  പരിശീലന കേന്ദ്രത്തിലാണ് റെയ്ഡ്. ഇത്തരം പരിശീലന കേന്ദങ്ങൾക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ ഭാ​ഗമായാണ്  മിന്നല്‍ റെയ്ഡ്. പൊതുഭരണ സെക്രട്ടറിയുടേയും പിഎസ്‍സിയുടേയും പരാതി പ്രകാരമാണ് അന്വേഷണം നടക്കുന്നത്. വിജിലന്‍സിന്റെ പ്രത്യേക സെല്ലിനാണ് കേസിന്റെ അന്വേഷണ ചുമതല. ഡിവൈഎസ്‍പി പ്രസാദിനാണ് അന്വേഷണ ചുമതല.

പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ ഉടമസ്ഥതയില്‍ തിരുവനന്തപുരം നഗരകേന്ദ്രത്തില്‍ മൂന്ന് പിഎസ്‍സി കോച്ചിംഗ് സെന്ററുകളുണ്ട്. ഇവരില്‍ രണ്ടുപേര്‍ ദീര്‍ഘകാലമായി അവധിയിലാണ്. ഈ രണ്ടു പേരും കോച്ചിംഗ് സെന്ററില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

ആരോപണം നേരിടുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം നടന്ന കെഎഎസ് പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു. പിഎസ്‍സി ഉദ്യോഗസ്ഥരുമായി ഈ മൂന്ന് പേര്‍ക്കും ബന്ധമുണ്ടോ എന്നതും, ഇവരുടെ സ്വത്ത് വകകള്‍ സംബന്ധിച്ചുമായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക. പിഎസ്‍സി സെക്രട്ടറിയും വിജിലന്‍സിൽ പരാതി നൽകിയിട്ടുണ്ട്.

Contact the author

web desk