ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ കനത്തമഴ തുടരുകയാണ്. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെട്ടുകയും ചെയ്തിരുന്നു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാല്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ - ഒഡീഷാ തീരത്തോട് ചേർന്ന് നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ഇതോടെ കാലവർഷം സജീവമായി തുടരാൻ ഈ ന്യൂനമര്‍ദം സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മണിക്കൂറുകളിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ്.
കേരളത്തിന് പുറത്ത് ഗുജറാത്ത്, ദിയു തീരങ്ങൾക്കും ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി കഴിഞ്ഞ 6 മണിക്കൂറായി വീശിയടിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ന്യൂനമർദത്തിന്‍റെ ഭാഗമായി ലഭിക്കുന്ന മഴ വരുന്ന ദിവസങ്ങളില്‍ തുടരും. അതിനാല്‍ തന്നെ കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ മഞ്ഞ അലര്‍ട്ടും, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റ്, 50 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.