LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാനിഷ്ടപ്പെടുന്നവരോട്; വെറുതെ ഇരിക്കുന്നതിനും ഒട്ടേറേ ഗുണങ്ങളുണ്ട്‌

ഒരു പണിയും ചെയ്യാതെ മടിപിടിച്ചിരിക്കുക എന്നത് എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്തൊരു മടിയാണ്, ഇങ്ങനെ ഒരു ഗുണവുമില്ലാതെ ഇരിക്കരുത് എന്നെല്ലാം വെറുതേ ഇരിക്കുന്നവരോട് ആളുകള്‍ പറയാറുണ്ട് എന്നാല്‍ ഇനി അവര്‍ക്കുളള മറുപടി പറയാം. വെറുതേ ഇരിക്കുന്നത് അത്ര നിസാര കാര്യമൊന്നുമല്ല. വെറുതെ ഇരിക്കുന്നത് വലിയ ഗുണങ്ങളാണ് നമുക്ക് നല്‍കുക. പ്രൊഡക്ടീവായോ അല്ലാതെയോ വിനോദത്തിനോ ഒന്നിനും വേണ്ടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് നമുക്ക് വലിയ റിലാക്‌സേഷനാണ് നല്‍കുക.

പാട്ടുകേള്‍ക്കുന്നതും സിനിമ കാണുന്നതും വീട്ടുകാരോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ദിവസം ചിലവഴിക്കുന്നതുമുള്‍പ്പെടെ നമുക്ക് വലിയ ആശ്വാസവും സന്തോഷവുമാണ് നല്‍കുക. എന്നാല്‍ അതിനേക്കാള്‍ റിലാക്‌സേഷന്‍ ഈ വെറുതേയിരിപ്പിന് നല്‍കാനാവും. ജോലിയൊന്നും ചെയ്യാതെ മനസിനെ അതിന്റെ വഴിക്ക് വിട്ട് ഇരിക്കുന്നത് മനസിന്റെ സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. ചെയ്തുതീര്‍ക്കാനുളള ജോലിയെക്കുറിച്ചോ ചുറ്റുമുളള ആള്‍ക്കാരെയോ ഭാവിയെയോക്കുറിച്ച് ഒന്നും ചിന്തിക്കാതെ ഒരു ജനലരികില്‍ വെറുതെ ഇരുന്നുനോക്കു. അത് തരുന്ന ആശ്വാസം വളരെ വലുതാണ്.

ഈ വെറുതെയിരിപ്പ് മടിയാണെന്നാണ് എല്ലാവരും പറയുക. എന്നാല്‍ ഈ ലോകത്ത് പലതരത്തിലുളള ജോലികളും സമ്മര്‍ദ്ദങ്ങളുമായി ആളുകള്‍ പലവിധത്തിലുളള പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. എപ്പോഴും തിരക്കിട്ടോടുന്ന ആളുകള്‍ വല്ലപ്പോഴും ഒന്നും ചെയ്യാതെ വെറുതെ ഇരിക്കണമെന്നും അത് മാനസികാരോഗ്യത്തിന് നല്ലതാണെന്നുമാണ് പഠനങ്ങളില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വെറുതേ ഇരിക്കുക എന്നത് അത്ര നിസാരമായ കാര്യമല്ല. വെറുതേ ഇരിക്കുമ്പോള്‍ നാം സാധാരണയായി മൊബൈല്‍ നോക്കുകയോ വീഡിയോ കാണുകയോ ഒക്കെയാണ് ചെയ്യുക.അതുകൊണ്ടുതന്നെ ഒന്നും ചെയ്യാതെ വിദൂരതയിലേക്ക് നോക്കിയിരിക്കുക എന്നത് ഒരല്‍പ്പം അസാധാരണമാണെന്ന് തോന്നാം. എങ്കിലും എല്ലാ ദിവസവും കുറച്ചുനേരം വെറുതെ ഇരിക്കണം. രാവിലെയോ വൈകുന്നേരമോ കുറച്ചുനേരം ഒന്നും ചെയ്യാതെ ഇരിക്കുന്നത് മാനസികാരോഗ്യത്തിന്  വളരെ നല്ലതാണ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More
Health Desk 3 years ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 3 years ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 3 years ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 3 years ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 3 years ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More