LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഈ ദിനം ഇനി മുതല്‍ ''നിര്‍ഭയ ന്യായ് ദിവസ്''- നിര്‍ഭയയുടെ മാതാപിതാക്കള്‍

ഡല്‍ഹി:  ഈ ദിവസം ''നിര്‍ഭയ ന്യായ് ദിവസ്''-എന്നാ നിലയില്‍ ആചരിക്കുമെന്ന് നിര്ഭായയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഈ വിധി കേട്ട് നിര്‍ഭയ സന്തോഷിക്കും, രാജ്യത്തെ എല്ലാ വനിതകള്‍ക്കും സന്തോഷിക്കാം'' നിര്‍ഭയാ കേസിലെ പ്രതികളെ തൂക്കിലേറ്റിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു നിര്ഭായയുടെ അച്ഛന്‍ ബദ്രിനാഥ്.

''ഏറെ  നാളത്തെ കാത്തിരിപ്പിനു  ശേഷം നീതി ലഭിച്ചിരിക്കുന്നു. ഈ ദിനം രാജ്യത്തെ പെണ്മക്കളുടെതാണ്''- നിര്ഭായയുടെ അമ്മ ആശാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ നീതി പീഠത്തോട് അവര്‍ നന്ദി പറഞ്ഞു.വധശിക്ഷ ഉറപ്പായതോടെ ഇന്നലെ രാത്രി മുതല്‍ തീഹാര്‍ ജയിലിനു മുന്‍പില്‍ വന്‍ ജനാവലി എത്തിച്ചേര്‍ന്നിരുന്നു. പ്രതികളുടെ ബന്ധുക്കള്‍ക്ക് ജയിലിനകത്ത് പ്രവേശനം അനുവദിച്ചിരുന്നു. വധശിക്ഷ നടപ്പിലായതിനെ തുടര്‍ന്ന് പുറത്തുനിന്നവര്‍ മധുര വിതരണം നടത്തി.  

കുറ്റകൃത്യം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞാണ് ശിക്ഷ നടപ്പിലാവുന്നത്. 2012-ഡിസംബര്‍ 16- നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ 23- കാരി  ബസ്‌ ഡ്രൈവറടക്കം ആരുപേരാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. ക്രൂരമായ ശാരീരിക പീഡനത്തിനിരയായ പെണ്‍കുട്ടി ഏഴാം ദിവസം ആശുപത്രിയിലാണ് മരണപ്പെട്ടത്.    

Contact the author

national desk