LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉത്തര്‍പ്രദേശില്‍ ബിജെപിയെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ് എന്തും ചെയ്യുമെന്ന് പ്രിയങ്കാ ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് എന്തും ചെയ്യുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബിജെപിയെ പരാജയപ്പെടുത്താനായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഞങ്ങള്‍ അടഞ്ഞ ചിന്താഗതിക്കാരല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

'ഞങ്ങളുടേത് തുറന്ന മനസാണ്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. മറ്റ് പാര്‍ട്ടികളും ഇക്കാര്യത്തെ തുറന്ന മനസോടെ സമീപിക്കണം' എന്ന് പ്രിയങ്ക പറഞ്ഞു.  പ്രിയങ്കയും രാഹുലും പൊളിറ്റിക്കല്‍ ടൂറിസ്റ്റുകളാണെന്ന ബിജെപിയുടെ പ്രചാരണത്തെക്കുറിച്ചുളള ചോദ്യത്തിന്, ഞാന്‍ ഒരു പൊളിറ്റിക്കല്‍ ടൂറിസ്റ്റ് അല്ല. നിരന്തരം ഉത്തര്‍പ്രദേശില്‍ വരാറുണ്ട്. താനും സഹോദരന്‍ രാഹുലും രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രചരിപ്പിക്കാനുളള ശ്രമങ്ങളാണ് അത്തരം പരാമര്‍ശങ്ങളിലൂടെ ബിജെപി നടത്തുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനായി കഠിനമായി അധ്വാനിക്കുന്നുണ്ട്. കൊവിഡിന്റെ ആരംഭം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളെ സഹായിക്കാനായി രംഗത്തുണ്ട്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഫോട്ടോ എടുത്ത് പോസ്റ്റ്‌ ചെയ്യുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk