LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈംഗീകാരോപണം: ന്യൂയോര്‍ക്ക് ഗവര്‍ണറോട് രാജി ആവശ്യപ്പെട്ട് ജോ ബൈഡന്‍

വാഷിംഗ്‌ടണ്‍: ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വാമോയോട് രാജി ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സ്ത്രീകളെ ലൈംഗീകമായി ഉപദ്രവിച്ചുവെന്ന പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ബൈഡന്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ആന്‍ഡ്രൂ ക്വാമോ തന്‍റെ ഓഫീസിലെ നിലവിലുള്ളതും, മുന്‍പുണ്ടായിരുന്നതുമായ11 വനിതാ ഉദ്യോഗസ്ഥരെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. അതോടൊപ്പം അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര കമ്മീഷനെ വെച്ച് കേസ് അന്വേഷിക്കുകയും, പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിലാണ് രാജി അവശ്യപ്പെട്ടിരിക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കൊവിഡ്‌ മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രശംസ നേടിയയാളാണ് ക്വാമോ. ലൈംഗീകാരോപണ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ക്വാമോയുടെ വാദം. സ്വത്രന്ത്ര അന്വേഷണ റിപ്പോര്‍ട്ട്‌ വന്നതുകൊണ്ട് മാത്രം രാജിയുടെ സാഹചര്യം ഉയരുന്നില്ലെന്നും ക്വാമോ പറഞ്ഞു. എന്നാല്‍ ജോ ബൈഡനും, സ്പീക്കര്‍ നാന്‍സി പെലോസിയും, ഡെമോക്രാറ്റുകളും രാജി ഉന്നയിക്കുന്ന സാഹചര്യത്തില്‍ അധിക നാള്‍ ക്വാമോക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കുമോയെന്ന് സംശയമാണ്. 

Contact the author

Web Desk