LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊറോണ മൂലം മാറ്റിവെച്ചു.

കാന്‍: ലോക ചലച്ചിത്രോത്സവങ്ങളില്‍ ഏറ്റവും വിഖ്യാതമായ ഫ്രാന്‍സിലെ കാന്‍ (cannes film festival) ചലച്ചിത്രോത്സവം കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെച്ചു. മെയ്‌ 12 - മുതല്‍ 23 വരെയാണ് കാന്‍  ചലച്ചിത്രോത്സവം നടക്കാറുള്ളത്. യൂറോപ്പിലെയും ഫ്രാന്‍സിലെയും കൊറോണ രോഗ പ്രതിസന്ധിയെ തുടര്‍ന്നാണ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ചലച്ചിത്രോത്സവം മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കാമെന്ന് സംഘാടകര്‍  പ്രസ്താവനയില്‍ അറിയിച്ചു. സ്ഥിതിഗതികളില്‍ മാറ്റം വന്നാല്‍ ജൂണ്‍ അവസാനമോ ജൂലൈ ആദ്യവാരമോ  കാന്‍ ചലച്ചിത്രോത്സവം നടക്കാന്‍ സാധ്യയുണ്ടെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ പ്രസ്താവനയില്‍ പറയുന്നു. 

കൊറോണ ബാധയെ തുടര്‍ന്ന് അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഫ്രാന്‍സ് കടന്നു പോകുന്നത്. കഴിഞ്ഞ 24 - മണിക്കൂറിനിടയില്‍ 100 - ല്‍ പരം ആളുകളാണ് കൊറോണയെ തുടര്‍ന്ന് ഫ്രാന്‍സില്‍ മരണമടഞ്ഞത്. 14 ,459 - പേര്‍ക്കാണ് ഇതുവരെ ഫ്രാന്‍സില്‍ കൊറോണ സ്ഥിരീകരിച്ചത്. 562- പേര്‍ മരണമടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് ഏറ്റവുമധികം കൊറോണ മരണം ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒറ്റ ദിവസം കൊണ്ട് 108- പേരാണ് കൊറോണയെ  തുടര്‍ന്ന് മരണമടഞ്ഞത്. ഇതേ തുടര്‍ന്ന് ഫ്രാന്‍സിലെ എല്ലാ മേഖലയും സ്തംഭിച്ച സാഹചര്യത്തിലാണ് കാനില്‍ നടക്കുന്ന ചലച്ചിത്രോത്സവം മാറ്റിവെച്ചിരിക്കുന്നത്.

1946-ല്‍  ആരംഭിച്ച കാന്‍  ചലച്ചിത്രോത്സവം ലോകത്തെതന്നെ ഏറ്റവും പാരമ്പര്യവും പഴക്കവുമുള്ള ചലച്ചിത്രോല്സ‍വമാണ്. അതിന്‍റെ 73 -ാമത് ഫെസ്റ്റിവലാണിപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. അമേരിക്കന്‍ സ്മ്വിധായകനായ സ്പൈക്ക് ലീ യാണ് ഇത്തവണത്തെ ജൂറി അദ്ധ്യക്ഷന്‍.  ലോകം കടുത്ത പ്രതിസന്ധിയിലൂടെ  കടന്നുപോകുമ്പോള്‍ മേള മാറ്റിവെക്കാനുള്ള ഫെസ്റ്റിവല്‍ സംഘാടകരുടെ തീരുമാനത്തെ  സ്പൈക്ക് ലീ  അഭിനന്ദിച്ചു 

  

Contact the author

international desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More