LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്നോടൊന്നും ആലോചിക്കണ്ട ഞാന്‍ നാലണ മെമ്പറാണ്, ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തരുത്- രമേശ് ചെന്നിത്തല

കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.' എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല കാരണം ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണ്. ഞാന്‍ പ്രസ്ഥാനമില്ലാത്തയാളാണ്. ഉമ്മന്‍ ചാണ്ടി അതുപോലെയല്ല. അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയാണ്. വര്‍ക്കിംഗ് കമ്മിറ്റി മെമ്പറാണ്. അദ്ദേഹത്തോട് സംഘടനാപരമായിതന്നെ ആലോചിക്കാനുളള ബാധ്യത എല്ലാവര്‍ക്കുമുണ്ട്' എന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒരുമിച്ചുനിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്കോരോരുത്തര്‍ക്കുമുളളത്. എല്ലാവരും ഒരുമിച്ചുനിന്നുകൊണ്ട് പോരാടേണ്ട സന്ദര്‍ഭത്തില്‍ ആ യോജിപ്പിന്റെയും ഐക്യത്തിന്റെയും പാത സ്വീകരിക്കുക എന്നതാണ് നേതൃത്വത്തിനുളള ഉത്തരവാദിത്വം എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഡിസിസി അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രമേശ് ചെന്നിത്തലയ്ക്കുപിന്നാലെ കെ സി ജോസഫും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്ന് കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ ആക്ഷേപിച്ചവര്‍ക്കെതിരെ നേതൃത്വം ഒരു നടപടിയുമെടുത്തില്ല. ചിലര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്നും കെ സി ജോസഫ് പറഞ്ഞു.

Contact the author

Web Desk