LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസിനുളളില്‍ നടക്കുന്നത് ജേഷ്ഠാനിയന്മാര്‍ തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍- വി ഡി സതീശന്‍

തിരുവനന്തപുരം: ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റിനിര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കില്ല. ഇരുവരും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകങ്ങളാണ് പാര്‍ട്ടിയില്‍ ജേഷ്ഠാനിയന്മാര്‍ തമ്മില്‍ പല പ്രശ്‌നങ്ങളുമുണ്ടാവും. അത് ശത്രുപക്ഷം അറിയാതെ നോക്കണമെന്ന്  വി ഡി സതീശന്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ എല്ലായിടത്തുമുണ്ടാകും. പ്രശ്‌നമുന്നയിക്കുന്നവരുടെ ഭാഗത്തുനിന്ന് കേട്ടാലേ അത് പരിഹരിക്കാനാവുകയുളളു. കോണ്‍ഗ്രസിന്റെ സംഘടനാ ശൈലിയില്‍ മാറ്റം വേണം. ആ മാറ്റം ആരംഭിച്ചുകഴിഞ്ഞു. ജനങ്ങള്‍ എന്തുചിന്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടാവണം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന്റെ നിലപാടുകള്‍ വി ഡി സതീശനോ സുധാകരനോ ഒറ്റയ്ക്ക എടുക്കുന്നതല്ല അത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഒറ്റക്കെട്ടായി എടുക്കേണ്ടതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് എന്ന് താന്‍ പറഞ്ഞത് സംഘടനാ ബോധമുളളതുകൊണ്ടാണ് അതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചുവെന്നും സതീശന്‍ പറഞ്ഞു.

Contact the author

Web Desk