LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒമര്‍ അബ്ദുള്ളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. എട്ടുമാസത്തിനു ശേഷമാണ് മുന്‍ മുഖ്യമന്ത്രിയെ കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി (അനുച്ഛേദം - 370) റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് തൊട്ടു പിന്നാലെ കാശ്മീരിലെ മൂന്നു മുന്‍ മുഖ്യമന്ത്രിമാരെയും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും  എം.എല്‍.എയുമായിരുന്ന മൊഹമ്മദ്‌ യൂസഫ്‌ തരിഗാമി ഉള്‍പ്പെടെയുള്ള കാശ്മീരി നേതാക്കളെയും കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും ഒമര്‍ അബ്ദുള്ളയുടെ പിതാവുമായ ഫാറൂഖ് അബ്ദുള്ളയെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മോചിപ്പിച്ചത്. ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല തീരുമാനവും ഉണ്ടോ എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വന്നിരിക്കുന്നത്.

ഇതോടെ തടങ്കലിലായിരുന്ന മൂന്നു മുന്‍ മുഖ്യമന്ത്രിമാരില്‍ രണ്ടുപേര്‍ മോചിതരായി. എന്നാല്‍ ബിജെപിയുടെ മുന്‍ സഖ്യകക്ഷി കൂടിയായ പിഡിപി-യുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബാ മുഫ്തി ഇപ്പോഴും വീട്ടു തടങ്കലില്‍ കഴിയുകയാണ്. മുന്‍  കേന്ദ്ര ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ്‌ സെയ്ദിന്‍റെ മകള്‍ കൂടിയാണ് മെഹ്ബൂബാ മുഫ്തി. സിപിഎം നേതാവ് മൊഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ മോചിപ്പിച്ചത് ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയുടെ കോടതി വഴിയുള്ള ഇടപടലിനെ തുടര്‍ന്നാണ്‌. 

Contact the author

National Desk