പാരിസ്: അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് ബിന്‍ ലാദന്‍റെ മകന്‍ ഒമര്‍ ബിന്‍ ലാദന്‍. മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ പിതാവ് ശത്രുക്കളെ വെറുക്കുകയാണ് ചെയ്തത്. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന ലോകമാണ് തന്‍റെ സ്വപനമെന്നും ഒമര്‍ ബിന്‍ ലാദന്‍ പറഞ്ഞു. ഭീകരവാദ പ്രവര്‍ത്തനങ്ങളോട് തനിക്ക് വെറുപ്പാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
പിതാവിന്‍റെ കാലശേഷം താന്‍ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് പലരും പ്രതിക്ഷിച്ചു. എന്നാല്‍ തനിക്ക് അത്തരം ജീവിത രീതികളോട് താത്പര്യമില്ല. സ്വന്തം മക്കളെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിതാവ് ശത്രുക്കളെ വെറുക്കുകയായിരുന്നു. ഞാന്‍ ഇതെല്ലം ഉപേക്ഷിച്ചുപോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു. എല്ലാ മതവിഭാഗങ്ങളും സമാധാനത്തോടെ ജീവിക്കുന്ന ലോകമാണ് തന്‍റെ ആഗ്രഹം. ഒരു മീറ്റിങ്ങില്‍ വെച്ച് തന്‍റെ പിതാവ് കൊച്ചുകുട്ടികളില്‍ പലരും രക്തസാക്ഷികളാകണമെന്ന് പറഞ്ഞു. അത് ഉള്‍കൊള്ളാന്‍ തനിക്ക് സാധിച്ചിരുന്നില്ല. പിതാവിന്‍റെ സ്വഭാവത്തെക്കുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസിലാക്കാനും അംഗീകരിക്കുവാനും താന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും ഒമര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം, അമേരിക്കയിലെ വേള്‍ഡ് ട്രേഡ് ആക്രമണം തന്‍റെ പിതാവാണ് നടത്തിയതെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ല. പിതാവിന്‍റെ തീരുമാനം തങ്ങളുടെ ജീവിതത്തെയാകെ മാറ്റി. പിന്നീട് ജീവിക്കുവാന്‍ തന്നെ കുടുംബം ഏറെ പ്രയാസപ്പെട്ടിരുന്നു. കുടുംബപ്പേര് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അറബ് രാജ്യങ്ങളില്‍ തന്നെ വെറുക്കുന്നവര്‍ ഏറെയാണ്. ബിന്‍ ലാദന്‍റെ മകനായതിനാൽ താനും ഒസാമയെപ്പോലെയാണെന്നാണ് പലരും കരുതുന്നത്. പക്ഷേ താന്‍ ഒസാമ ബിന്‍ ലാദനെപ്പോലെയല്ലന്നും ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്‌റോനത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ ബിന്‍ ലാദന്‍ പറഞ്ഞു.