LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാനിസ്ഥാന്‍ ട്വന്‍റി -20 ക്യാപറ്റന്‍ സ്ഥാനത്ത് നിന്ന് റാഷിദ്‌ ഖാന്‍ രാജിവെച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ട്വന്‍റി -20 ക്യാപറ്റന്‍ സ്ഥാനത്ത് നിന്ന് റാഷിദ്‌ ഖാന്‍ രാജിവെച്ചു. ലോകകപ്പിനുള്ള ട്വന്‍റി -20 ടീം പ്രഖ്യാപനത്തിന് പിന്നാലെയാണ് റാഷിദ്‌ ഖാന്‍ രാജി വെച്ചത്. ടീം പ്രഖ്യാപനത്തില്‍ നിന്ന് റാഷിദ്‌ ഖാനെ മാറ്റി നിര്‍ത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി. 

വെറ്ററന്‍ താരങ്ങളായ ഷാപുര്‍ സദ്രാന്‍, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഹമീദ് ഹസ്സന്‍ എന്നിവരെ ഉള്‍പ്പെടുത്തി അഫ്ഗാന്‍ ടീമിനെ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാഷിദ് ഖാന്‍ സ്ഥാനം ഒഴിഞ്ഞത്. 'അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എന്റെ സമ്മതം വാങ്ങിയിട്ടില്ല. ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനും ഉത്തരവാദിത്തമുള്ള വ്യക്തിയും എന്ന നിലയിൽ ടീം തിരഞ്ഞെടുപ്പിന്‍റെ ഭാഗമാകാനുള്ള അവകാശമുണ്ട്. ഇതിനാല്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' - റാഷിദ്‌ ഖാന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റാഷിദ് ഖാന്‍റെ രാജിയോടെ മുഹമ്മദ് നബിയായിരിക്കും അഫ്ഗാന്‍ ക്രിക്കറ്റ് ക്യാപറ്റനാവുക. സീനിയര്‍ താരമായ നബി ട്വന്‍റി 20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ്. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എഇ.യില്‍ വെച്ചാണ് ലോകകപ്പ്.

Contact the author

Web Desk