സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കണമെന്ന് താലിബാനോട് ഖത്തര്‍. ദോഹയിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ആൽഥാനിയാണ് ഇക്കാര്യം അറിയിച്ചത്. ദോഹയിൽ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാനുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി.
അഫ്ഗാന്‍ ജനതയുടെ പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കണമെന്ന് താലിബാൻ സർക്കാരിനോട് തങ്ങൾ എപ്പോഴും ആവശ്യപ്പെടുന്നതാണ്. അഫ്ഗാന്റെ വികസനത്തിൽ സ്ത്രീകൾക്കുള്ള പങ്ക് മാനിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ആൽഥാനി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം താലിബാന്‍ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കുമെന്നും, പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തില്‍ പ്രത്യേകം നിബന്ധനകള്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം, പെണ്‍കുട്ടികളെ വനിതാ അധ്യാപകരാണ് പഠിപ്പിക്കുകയെന്നും, വനിതാ അധ്യാപകരില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുരുഷ അധ്യപകര്‍ക്ക് പെണ്‍കുട്ടികളെ കര്‍ട്ടന് പിന്നില്‍ നിന്ന് പഠിപ്പിക്കാമെന്നും താലിബാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.