LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിദ്ധാർത്ഥ് ശുക്ലയുടെ മുഖം ടാറ്റൂ ചെയ്ത് ഷെഹനാസിന്റെ സഹോദരന്‍

ബിഗ് ബോസ് ഹിന്ദി 13ആം സീസണ്‍ വിജയിയും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ലയുടെ അകാലവിയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും ഇപ്പോഴും യാതൊരു കുറവുമില്ല. മരിക്കുന്നതുവരെ നടന് ഇന്‍സ്റ്റഗ്രാമില്‍ 35 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നതെങ്കില്‍ മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും അത് 45 ലക്ഷമായി ഉയര്‍ന്നിരുന്നു. അത്രയ്ക്ക് ജനപ്രീതി നേടിയ നടനായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല.

ഇപ്പോഴിതാ, ശുക്ലയുടെ മുഖം കയ്യില്‍ ടാറ്റൂ പതിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കാമുകി ഷെഹനാസിന്റെ സഹോദരൻ ഷഹബാസ് ബാദ്ഷ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷഹബാസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷഹബാസും സിദ്ധാര്‍ത്ഥും കൂട്ടുകാരെ പോലെയാണ് പരസ്പരം ഇടപെട്ടിരുന്നത്. ഷെഹനാസിനൊപ്പം സിദ്ധാര്‍ത്ഥിന്റെ സംസ്‌കാരച്ചടങ്ങില്‍ മുഴുവന്‍ സമയവും ഷഹബാസ് ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

സിദ്ധാർത്ഥിനോടുള്ള ആദരസൂചകമായാണ് ഷഹബാസ് അദ്ദേഹത്തിന്റെ മുഖം തന്റെ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. സിദ്ധാർത്ഥിന്റെ മുഖത്തിനൊപ്പം ഷെഹനാസിന്റെ പേരും ടാറ്റൂ ചെയ്തിട്ടുണ്ട്. അതേസമയം, സിദ്ധാർത്ഥിന്റെ മരണശേഷം ഷെഹനാസ് സോഷ്യൽമീഡിയയിൽ സജീവമല്ല. സിദ്ധാർത്ഥിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഷെഹനാസ് മാനസികമായി തകർന്നതായി വാർത്തകൾ വന്നിരുന്നു. നേരത്തേ, ഷെഹനാസിന്റെ പേര് അവരുടെ പിതാവ് ടാറ്റൂ ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൃദയാഘാതം മൂലം സെപ്റ്റംബർ രണ്ടിനാണ് സിദ്ധാർത്ഥ് ശുക്ല അന്തരിക്കുന്നത്. മോഡലിങ്ങിലൂടെയാണ് സിദ്ധാര്‍ഥ് വിനോദ രംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More
Health Desk 3 years ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 3 years ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 3 years ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 3 years ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 3 years ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More