LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സമുദായങ്ങളെ ഒരുമിച്ച് കൊണ്ടുപോകാന്‍ അസാധരണ കഴിവുള്ള നേതാവാണ്‌ പിണറായി - കെ മുരളീധരന്‍

തിരുവനന്തപുരം: വിവിധ സമുദായങ്ങളെയും വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിവുള്ള നേതാവാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് കോണ്‍ഗ്രസ്സ്‌ പ്രചാരണ വിഭാഗം കണ്‍വീനര്‍ കെ മുരളീധരന്‍ എംപി പറഞ്ഞു. കെ കരുണാകരന്‍റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്.  എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കഴിവ് കെ കരുണാകരന് ഉണ്ടായിരുന്നു, പിതാവിന് ശേഷം അത്തരമൊരു കഴിവുകണ്ടിരിക്കുന്നത് പിണറായി വിജയനിലാണെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലാ കോൺ​ഗ്രസ് കമ്മറ്റി കോവളത്ത് പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശിൽപശാലയിലാണ് മുരളിധരന്‍ ഇക്കാര്യം പറഞ്ഞത്.

സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് പാലാ ബിഷപ്പിന് പിന്തുണ നല്‍കുന്നത്. ബിജെപിയുടെ വളര്‍ച്ചക്ക് സിപിഎമ്മിന്‍റെ പ്രവര്‍ത്തനം സഹായകമാകുന്നുണ്ട്. - മുരളിധരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ  നേതാക്കള്‍ക്ക്  അച്ചടക്കമാവിശ്യമാണ്. ആദർശത്തിന്റെ പേരിലല്ല ഇപ്പോൾ മൂന്നുപേർ പാർട്ടി വിട്ടത് എന്ന് കെപി അനില്‍ കുമാറിന്റെയാടക്കമുള്ളവരുടെ സിപിഎം പ്രവേശനം  പരാമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞു. മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെ പുറത്താൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയതെന്നും കെ മുരളീധരൻ‌ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെയും മുരളീധരന്‍ എതിര്‍ത്തു സംസാരിച്ചിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെയാണ് ശില്പശാലയിലെ പ്രസംഗം പുറത്തുവന്നിരിക്കുന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി ക്രിയാത്മാകമായ നിലപാട് സ്വീകരിക്കുന്നില്ല എന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ആരോപണമുന്നയിച്ച ഘട്ടത്തിലാണ് പിണറായി വിജയനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മുരളീധരന്റെ പ്രസ്താവന വലിയ വാര്‍ത്തയായിരിക്കുന്നത്. നേരെത്തെയും പിണറായി വിജയന്‍റെ ശൈലിയെ മുരളീധരന്‍ പുകഴ്ത്തിപ്പറഞ്ഞിരുന്നു. രണ്ടാം തവണയും പിണറായി അധികാരത്തില്‍ വന്നത് കിറ്റ് കൊടുത്തതുകൊണ്ടല്ല എന്നും വിവിധ സമുദായങ്ങളെ തൃപ്തിപ്പെടുത്താനും കൂടെ നിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ടാണ് എന്നുമായിരുന്നു മുരളീധരന്‍ അന്ന് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More