LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ടുതവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട് - സോനു സൂദ്

മുംബൈ: താന്‍ രണ്ടുതവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ടെന്നു ബോളിവുഡ് നടന്‍ സോനു സൂദ്. നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനു പിന്നാലെയാണ് സോനു സൂദിന്‍റെ പ്രതികരണം. താന്‍ എപ്പോഴും ശ്രമിക്കുന്നത് രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കാനാണെന്നും സോനു സൂദ് പറഞ്ഞു.

'ഞാന്‍ രണ്ടുതവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്. അപ്പോഴൊന്നും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. അതിനാലാണ് രാജ്യസഭാ  സീറ്റുകള്‍ നിരസിച്ചത്. ആദായ നികുതി വകുപ്പ് ചോദിച്ച എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. ഞാൻ ചെലവഴിക്കുന്ന ഓരോ പൈസയും ശരിയായ രീതിയിലാണോ ചെലവഴിച്ചതെന്നും ആവശ്യക്കാരില്‍ എത്തിയോയെന്നും അന്വേഷിക്കാറുണ്ട്. എന്‍റെ അക്കൗണ്ടിൽ ഒരു ഡോളർ പോലും എത്തുന്നില്ല. ആവശ്യക്കാരുടെ കൈകളിലേക്ക് നേരിട്ടാണ് എത്തുന്നത്' - സോനു സൂദ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോനു സൂദ് 20 കോടി രൂപ വെട്ടിച്ചെന്നായിരുന്നു ആദായ നികുതി വകുപ്പ് ആരോപിച്ചത്. അടുത്തിടെ അരവിന്ദ് കെജ് രിവാളുമായി സഹകരിച്ചു പ്രവർത്തിച്ചതാണ് സോനു സൂദിനെതിരെ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്യാൻ കാരണമായതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. 

Contact the author

Web Desk