യു എ ഇ മന്ത്രിസഭാ അഴിച്ചുപണി പൂര്‍ത്തിയായി. ഷെയ്ഖ് മഖ്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനെ പുതിയ സാമ്പത്തിക മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായി നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുഹമ്മദ് അൽ ഹുസൈനിയാണ് ഫിനാൻഷ്യൽ അഫയർ സ്റ്റേറ്റ് മന്ത്രി. നിയമമന്ത്രിയായി അബ്ദുല്ല അൽ നുഐമിയെ നിയോഗിച്ചു. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രിയായി ഡോ. അബ്ദുറഹ്‌മാൻ അൽ അവർ ചുമതലയേൽക്കും.
ഒബൈദ് അൽ തയര്‍, സുൽത്താൻ അൽ ബാദി, നാസർ അൽ ഹാമിലി തുടങ്ങിയ പ്രഗല്‍ഭരായ മന്ത്രിമാരെ മാറ്റിയാണ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. യു.എ.ഇ.യുടെ അടുത്ത 50 വർഷ പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള മന്ത്രിസഭാ പുനർനിർണയം നിയുക്ത മന്ത്രിമാർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളും നൽകുന്നതാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യം യുവത്വത്തിന്റെ ശാക്തീകരണപ്രക്രിയ തുടരുകയാണ്, ഷെയ്ഖ് മക്തൂമിന്റെ പ്രവൃത്തി പരിചയം രാജ്യത്തിന്‍റെ അടുത്ത 50 വർഷത്തേക്കുള്ള കുതിപ്പിന് മുതൽക്കൂട്ടാകും - ദുബൈ ഭരണാധികാരി പ്രത്യാശ പ്രകടിപ്പിച്ചു. 100 വികസന സൂചകങ്ങളിൽ ലോകത്തെ നയിക്കുന്ന രാജ്യമാണ് യുഎഇ. അവ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് മന്ത്രിസഭാ അഴിച്ചുപണി നടത്തിയത്. അടുത്ത 50 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറികുന്നത്. അതില്‍ യുവാക്കളുടെ പ്രാതിനിധ്യം പ്രധാനമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.