LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

' മുന്‍പരിചയമില്ലാത്ത നിങ്ങളെ മന്ത്രിയാക്കിയത് സോണിയാഗാന്ധിയാണ് '; കബില്‍ സിബലിനെതിരെ അജയ് മാക്കന്‍

ഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍. സോണിയാ ഗാന്ധിക്കും ഹൈക്കമാന്റിനുമെതിരായ കബില്‍ സിബലിന്റെ പ്രതികരണം ശരിയായില്ലെന്ന് അജയ് മാക്കന്‍ അഭിപ്രായപ്പെട്ടു.

'ഭരണതലത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത നിങ്ങളെയൊക്കെ മന്ത്രിയാക്കിയത് സോണിയാ ഗാന്ധിയാണെന്നത് മറക്കരുത്. നിങ്ങള്‍ക്ക് രാഷ്ട്രീയ സ്വത്വം നല്‍കിയ സംഘടനയെയും അതിന്റെ നേതൃത്വത്തെയും നിന്ദിക്കരുത്' അജയ് മാക്കന്‍ പറഞ്ഞു. പഞ്ചാബിലെയും കേരളത്തിലെയുമെല്ലാം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കബില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെ രൂക്ഷമായി വിമര്‍ശിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിയ്ക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റ് ഇല്ലെന്നും ആരാണ് പാര്‍ട്ടിയുടെ തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും കബില്‍ സിബല്‍ പറഞ്ഞു. രാജ്യം വലിയ വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ ഓരോരുത്തരായി പോവുകയാണ്. അതിനുകാരണം പാര്‍ട്ടിയുടെ പിഴവാണോ എന്ന് പരിശോധിക്കണം. കോണ്‍ഗ്രസിന്റെ വിരോധാഭാസം എന്തെന്നാല്‍ തങ്ങളുടെ അടുപ്പക്കാരെന്ന് നേതാക്കള്‍ കരുതുന്നവരാണ് പാര്‍ട്ടി വിട്ട് പോകുന്നത്. അടുപ്പമില്ലെന്ന് കരുതുന്നവര്‍ ഇന്നും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk