LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പോപ്പ് ഗായിക ഷക്കീരക്ക് നേരെ കാട്ടുപന്നികളുടെ അക്രമണം

ബാഴ്സിലോണ: പ്രശസ്ത പോപ്പ് ഗായിക ഷക്കീരയ് ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം. സ്പെയിനിലെ ബാഴ്സിലോണയിലുള്ള പാര്‍ക്കില്‍ മകന്‍റെ കൂടെ നടക്കുമ്പോഴായിരുന്നു സംഭവം. അക്രമണത്തില്‍ ഗായികക്ക് കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. അപ്രതീക്ഷിതമായി നടന്ന സംഭവത്തില്‍ ഷക്കീരയുടെ ബാഗ്‌ നഷ്ടപ്പെട്ടു. ഓഫീഷ്യല്‍  ഇന്‍സ്റ്റാഗ്രം അക്കൌണ്ടില്‍ അക്രമണത്തെക്കുറിച്ച് ഷക്കീര തന്നെ വിവരിച്ചിട്ടുണ്ട്.  

കാട്ടുപന്നികളുടെ അക്രമണത്തില്‍ ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടമായെന്ന് താരം വ്യക്തമാക്കി. 8 വയസുള്ള മകന്‍ മിലാനോടൊപ്പം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷക്കീര. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കാറ്റലോണിയന്‍ തലസ്ഥാനമായ ബാഴ്സയില്‍ കാട്ടുപന്നി ആക്രമണം ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനോടനുബന്ധിച്ച് ആയിരക്കണക്കിന് കേസുകളാണ് സ്പാനീഷ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വാഹനങ്ങളെ ആക്രമിക്കുക, വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് കേസുകള്‍. അധികൃതര്‍ക്ക് നേരിട്ട് പന്നികളെ വെടിവച്ച് കൊല്ലാന്‍ ബാഴ്സിലോണയില്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേ സമയം യൂറോപ്പില്‍ കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Contact the author

International Desk