LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചൈനീസ് വൈറസ് എന്നു വിളിക്കല്ലെ! ഞങ്ങളല്ല... ഞങ്ങളല്ല... തെറ്റുകാര്‍ - ചൈന

ഡല്‍ഹി: കൊറോണാ വൈറസിനെ ചൈനീസ് വൈറസ്‌ എന്ന് വിളിക്കരുത്. ഞങ്ങള്‍ ഒരു വൈറസിനെയും വളര്‍ത്തുകയും ലോകത്തേക്ക് പടര്‍ത്തുകയും ചെയ്തിട്ടില്ല. ചൈനയുടെ അതിജീവനത്തെ പുകഴ്ത്താനാണ് എല്ലാവരും ശ്രദ്ധ വെക്കേണ്ടത്, പകരം ഞങ്ങളെ വൈറസ് പടര്‍ത്തുന്നവരായി ചിത്രീകരിക്കുന്നതില്‍ അതിയായ വിഷമമുണ്ടെന്നും ഇന്ത്യയിലെ ചൈനീസ്‌ നയതന്ത്ര ഉദ്യോഗസ്ഥനും വക്താവുമായ ജി. ഹ്റോംഗ് പറഞ്ഞു.

ഇന്ത്യയും ചൈനയും കൊറോണാ രോഗ വ്യാപനം തടയാന്‍ അന്യോന്യം സഹകരിക്കുന്നുണ്ട്. അത്യാവശ്യമുള്ള വിവരങ്ങള്‍ കൈമാറുന്നുണ്ട്. അത് തുടരും. അത്യാവശ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തിന് ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കുമെന്നും ചൈനീസ്‌ നയതന്ത്ര വക്താവ് വ്യക്തമാക്കി.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ ഞങ്ങളെ വൈറസ് വാഹകരെന്ന് മുദ്രകുത്താനാണ് ശ്രമിക്കുന്നത്. ഇത്തരം പക്വതയില്ലാത്ത പ്രസ്താവനകളെ ഇന്ത്യ എതിര്‍ക്കുമെന്നാണ് ചൈന കരുതുന്നത് എന്നും നയതന്ത്ര വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More