തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നികുതിപ്പണം തിരിമറി ചെയ്യപ്പെട്ട സംഭവം സമ്മതിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്. തിരിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മേയര്‍ പറഞ്ഞു. ഐ കെ എം സോഫ്റ്റ് വെയര്‍ അപ്ഡേഷന് വേഗത്തിലാക്കുമെന്നും ജനങ്ങളുടെ പണം നഷ്ടമാവില്ലെന്നും മേയര്‍ ഉറപ്പുനല്‍കി. ചൊവ്വാഴ്ച്ച നടന്ന പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു മേയറുടെ പ്രതികരണം.
ആറ്റിപ്ര, ശ്രീകാര്യം, നേമം സോണല്‍ ഓഫീസുകളില്‍ നിന്നായി 32 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് നഗരസഭ ഓഡിറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുക ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നുതന്നെ പിരിച്ചെടുക്കാനാണ് നഗരസഭയുടെ തീരുമാനം. വര്‍ഷങ്ങളായി കരമടച്ച കെട്ടിടങ്ങളുടെയും വീടുകളുടെയും മറ്റും തുകകള്‍ നഗരസഭാ അക്കൗണ്ടിലേക്ക് വരവ് വയ്ക്കാതെ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോര്‍പ്പറേഷന്റെ അദാലത്തില്‍ നേരിട്ട് നികുതി അടച്ചതിന്റെ വിവരങ്ങള്‍ പോലും രേഖപ്പെടുത്തിയിട്ടില്ല, സഞ്ചയ്ക പോര്‍ട്ടലില്‍ പണം അടച്ചതിന്റെ വിവരങ്ങള്‍ക്കുപകരം പണം കുടിശ്ശികയായാണ് കാണിക്കുന്നത്. കൂടുതല്‍ പരിശോധനകളില്‍ ഒരുപാടുപേര്‍ക്ക് ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.