അന്താരാഷ്ട്ര വിമാന സർവീസുകൾളുടെ നിരോധനം ഇന്ത്യ ഏപ്രിൽ 14 വരെ നീട്ടി. മാർച്ച് 31 വരെയുള്ള നിരോധനമാണ് ഏപ്രിൽ 14 വരെ നീട്ടിയത്. 21 ദിവസത്തേക്കു രാജ്യത്തേക്കു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം നീട്ടിയത്. ചരക്ക് വിമാനങ്ങൾക്കും സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയുള്ള വിമാനങ്ങൾക്കും നിരോധനം ബാധകമല്ലെ. വ്യോമയാന മന്ത്രാലയമാണ് നിരോധനം നീട്ടിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യ 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചത്.
കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രി മുതലാണ് സർവീസുകൾ നിർത്തിയത്. കാർഗോ വിമാനങ്ങളെയും അവശ്യസർവീസുകളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
കൊറോണ ബാധിതരായവർ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത് തടയുന്നതിനാണ് സർവീസുകൾ നിർത്തിവെക്കുന്നത്. സർവീസ് എത്ര ദിവസത്തേക്കാണ് നടപടിയെന്ന് തീരുമാനിച്ചില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായാലെ വിമാന സർവീസ് പുനരാരംഭിക്കൂ എന്നാണ് സൂചന. ആഭ്യന്തര സർവീസ് നടത്തുന്ന 650 ഓളം വിമാനങ്ങളാണ് തിങ്കളാഴ്ച മുതൽ നിശ്ചലമായത്. സർവീസ് നിർത്തിവെക്കുമ്പോൾ വിമാനങ്ങൾ അണുവിമുക്തമാക്കാനുള്ള പ്രവൃത്തികളിലേക്ക് കടക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.