LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. 

കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ദുരന്ത ഭൂമിയിലേക്ക് യാതൊരുകാരണവശാലും ആളുകള്‍ യാത്ര ചെയ്യരുതെന്നും ഈ സമയത്ത് എല്ലാ ജനങ്ങളുടെയും സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുകള്‍ ജനങ്ങളെ അതാത് സമയങ്ങളില്‍ അറിയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തങ്ങള്‍ വൈകിയെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ഇത്തരം കാര്യങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രളയദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയമാണെന്നും, അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിൽ വൻ നാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചിരുന്നു. ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ സംവിധാനം രക്ഷാപ്രവർത്തനത്തിന് എത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Weather

ഇന്നും നാളെയും ദൃശ്യമാകാത്ത ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാ നിര്‍ദേശം

More
More
Web Desk 3 years ago
Weather

സംസ്ഥാനത്ത് കാലവർഷം ശക്തം; അപകടങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

More
More
Web Desk 3 years ago
Weather

വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത

More
More
Web Desk 4 years ago
Weather

ആറു പതിറ്റാണ്ടിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് 2021 ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

More
More
Web Desk 4 years ago
Weather

ന്യൂനമർദ്ദം അയയുന്നില്ല; ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 4 years ago
Weather

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

More
More