LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒടുവില്‍ 'നമോ' ഉടമസ്ഥനും ശ്രീജയും പൊലീസിന് കീഴടങ്ങി

തിരുവനന്തപുരം: വര്‍ഗീയ പ്രചാരണവും വിദ്വേഷവും പ്രചരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയ സംഭവത്തില്‍ നമോ ടി വി അവതാരകയും ഉടമയും അറസ്റ്റില്‍. നമോ ടി വി ഉടമ രജ്ഞിത്ത് ടി എബ്രഹാം അവതാരിക ശ്രീജ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. കലാപത്തിന് ആഹ്വാനം ചെയ്തതിന് ഐ പി സി സെക്ഷന്‍ 153 എ പ്രകാരം തിരുവല്ല പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

നമോ ടി വി എന്ന യൂട്യൂബ് ചാനലിലൂടെ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതും അശ്ലീല പരാമര്‍ശങ്ങളുളളതുമായിരുന്നു. സെപ്റ്റംബര്‍ 19-നാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷകള്‍ കോടതി തളളിയിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന ശ്രീജയും രഞ്ജിത്തും ഇന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചരണങ്ങളില്‍ സര്‍ക്കാര്‍ നടപടികളൊന്നും എടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. 'നമോ ടി വി എന്നൊരു യൂട്യൂബ് ചാനലിന്റെ ഒരു വീഡിയോ കണ്ടു. ആ പെണ്‍കുട്ടി പച്ചത്തെറി പറയുകയാണ്. സൈബര്‍ സെല്ലിന്റെ ചുമതലയുളള മനോജ് എബ്രഹാമിന് താന്‍ അത് അയച്ചുകൊടുത്തിരുന്നു. ഒരു നടപടിയുമുണ്ടായില്ല. ഇവിടെ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. നിലപാടില്ലായ്മയാണ് സര്‍ക്കാരിന്റെ നിലപാട്'എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.

Contact the author

Web Desk