LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മൂന്നുവര്‍ഷം മുന്‍പ് അബോധാവസ്ഥയിലായ ഫുട്ബോള്‍ താരം ബോധം തിരിച്ചുപിടിച്ചു

ആംസ്റ്റര്‍ഡാം : വാന്‍ ബാസ്റ്റന്‍റെയും റൂഡ്‌ ഗുള്ളിറ്റിന്‍റെ പാരമ്പര്യം കാക്കുമെന്ന് കായികലോകം ഉറച്ചു വിശ്വസിച്ചിരുന്ന  അബ്ദുല്‍ ഹഖ് നൂരിയാണ് കളിക്കിടെ പറ്റിയ പരിക്കുമൂലം കളിക്കളത്തില്‍ അബോധാവസ്ഥയിലായത്. 2017-ജൂലായി മാസത്തിലാണ് അപകടത്തിനാധാരമായ സംഭവം നടന്നത്. ക്ലബ്ബ് ഫുട്ബോള്‍ മത്സരത്തിനിടെ വീണ നൂരിക്ക് ഹൃതയാഘാതവും മസ്തിഷ്കാഘാതവും ഒരുമിച്ചു വരികയാണുണ്ടായത്. തുടര്‍ന്ന് അബോധാവസ്ഥയിലായിപ്പോയ നൂരിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിരുന്നു. എന്നാല്‍ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ ഹഖ് നൂരി ബോധാവസ്ഥയിലേക്ക് ഉണര്‍ന്നത്.

രണ്ടുവര്‍ഷത്തിനും  ഒന്‍പതു മാസത്തിനും ശേഷമാണ്  നൂരിക്ക് ബോധം തെളിയുന്നത് എന്ന് സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ നൂരി പറഞ്ഞു. 21 - കാരനായ  അബ്ദുല്‍ ഹഖ് നൂരി ഇപ്പോള്‍ ടി.വി കാണുകയും എല്ലാവര്‍ക്കുമൊപ്പം കൂട്ടായ്മയില്‍ പങ്കുചേരുകയും ചെയ്യുന്നുണ്ടെന്ന് സഹോദരന്‍ അറിയിച്ചു. ഹോളണ്ടിന്‍റെ  ദേശീയ ടീമിലേക്കുതന്നെ എത്തിച്ചേരുമെന്ന് എല്ലാവരും കരുതിയിരുന്ന ഈ മൊറോക്കന്‍ വംശജനായ ഡച്ചുകാരന്‍ ഗാര്‍ഡിയന്‍ നടത്തിയ സര്‍വേ പ്രകാരം യൂറോപ്പിലെ ഏറ്റവും മികച്ച 40 - താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

കളിയിലേക്കു തിരിച്ചു വരാന്‍ യാതൊരു ചാന്‍സുമില്ലെന്ന് അറിയാമായിരുന്നിട്ടും നൂരി ബോധാവസ്ഥ തിരിച്ചുപിടിച്ചതിന്‍   സന്തോഷിക്കുകയാണ് നൂരിയുടെ ആരാധകര്‍. 




Contact the author

Web desk