LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19ന്റെ പ്രഭവ കേന്ദ്രമായ വുഹാൻ ഏറെ നാളുകള്‍ക്ക് ശേഷം ഭാഗികമായി വീണ്ടും തുറക്കുന്നു

കൊറോണ വൈറസ് മഹാമാരിക്ക് തുടക്കം കുറിച്ച ചൈനീസ് നഗരമായ വുഹാന്‍ രണ്ടുമാസത്തിലേറെ നീണ്ടുനിന്ന ലോക്ക് ഡൗണിനു ശേഷം വീണ്ടും തുറക്കുന്നു. ഇപ്പോള്‍ ആര്‍ക്കും വുഹാനിലേക്ക് പോകാം. എന്നാല്‍ വുഹാനില്‍ ഉള്ളവര്‍ക്ക് പുറത്തു പോകാന്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ ഉണ്ട്. ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 50,000 ത്തിലധികം കൊറോണ ബാധിതര്‍ ഉണ്ടായിരുന്നു. മുവ്വായിരത്തോളം പേരാണ് അവിടെ മരിച്ചത്. എന്നാൽ ചൈനയുടെ കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 54 ദിവസമായി പുതിയ കേസുകൾ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിദേശത്ത് നിന്ന് വരുന്ന ആളുകള്‍ വഴിയാണ് വീണ്ടും കൊറോണ പടരുന്നത് എന്ന് ബോധ്യമായതോടെ എല്ലാ വിദേശ സന്ദർശകർക്കും ചൈന താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിൽ വൈറസ് അതിവേഗം പടരുകയാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഇതുവരെ ആഗോളതലത്തിൽ 600,000 ത്തോളം രോഗികളുണ്ട്. 28,000 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 832 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സ്പെയിനിലെ മരണസംഖ്യ 5,000 കവിഞ്ഞു. അമേരിക്കയിലും പുതിയ രോഗികളുടെ എണ്ണം കൂടി വരികയാണ്.

Contact the author

News Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More