LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'വി സ്റ്റാന്‍ഡ് വിത്ത് സൂര്യ'; സൂര്യക്ക് പിന്തുണയുമായി പാ രഞ്ജിത്ത്

ചെന്നൈ: നടന്‍ സൂര്യക്ക് പിന്തുണയുമായി സംവിധായകന്‍ പാ രഞ്ജിത്ത്. വി സ്റ്റാന്‍ഡ് വിത്ത് സൂര്യ’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് അദ്ദേഹം നിലപാടറിയിച്ചത്. 'ജയ്‌ ഭീം' സിനിമയില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സമുദായ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാ രഞ്ജിത്ത് സൂര്യക്ക് പിന്തുണയുമായി രംഗത്തെത്തിയത്. 

ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണം, നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണം എന്നിവയാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആവശ്യം. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്‍റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം.

അതേസമയം, സൂര്യയ്ക്ക് പിന്തുണയറിയിച്ചുകൊണ്ട് നിരവധിപേര്‍ ഇതിനോടകം തന്നെ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപെയിനുകളുമുണ്ടായിരുന്നു. ഇരുള ഗോത്രവിഭാഗം പൊലീസില്‍ നിന്നും നേരിട്ട ദുരന്തകഥയാണ്‌ ജയ്‌ ഭീമിലൂടെ അവതരിപ്പിക്കുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സൂര്യ അഭിഭാഷകന്‍റെ വേഷത്തിലാണ് എത്തുന്നത്. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും  രജീഷ വിജയനും അഭിനയിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂര്യയുടെ കരിയറിലെ 39- മത്തെ ചിത്രമാണിത്. 2-ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ഫിലോമിന്‍ രാജ് . 'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More