LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞാന്‍ പറയുന്നത് തമാശയായി തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ ചിരിക്കേണ്ട- വീർ ദാസ്

ന്യൂയോര്‍ക്ക്: 'രണ്ടുതരം ഇന്ത്യ' പരാമര്‍ശത്തിലുറച്ച് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ വീര്‍ ദാസ്. 'ആളുകളെ ചിരിപ്പിക്കുക എന്നതാണ് എന്റെ ജോലി.  ഞാന്‍ പറയുന്നത് തമാശയായി തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ ചിരിക്കേണ്ട. പക്ഷേ ഞാന്‍ നിര്‍ത്തില്ല, എന്റെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കും. അത് എന്റെ പരിപാടിയായിരുന്നു. അവിടെ ഉണ്ടായിരുന്നത് എന്നെ കേള്‍ക്കാന്‍ വന്നവരും. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ ഇന്ത്യയെക്കുറിച്ച് സംസാരിച്ചത്' വീര്‍ ദാസ് പറഞ്ഞു. 

ഇതുവരെ സെന്‍സര്‍ഷിപ്പ് നേരിടേണ്ടിവരാത്തതില്‍ ഞാന്‍ ഭാഗ്യവാനാണ്. നെറ്റ്ഫ്‌ളിക്‌സില്‍ മൂന്ന് കോമഡി ഷോകള്‍ ചെയ്തിട്ടുണ്ട്. അവര്‍ എന്നോട് ആകെ ആവശ്യപ്പെട്ടത് ആളുകളെ ചിരിപ്പിക്കണമെന്നുമാത്രമാണ്. ആളുകളെ ചിരിപ്പിക്കാനും സ്‌നേഹം പ്രചരിപ്പിക്കാനുമായി നിരവധി കോമഡി ക്ലബുകള്‍ തുടങ്ങേണ്ടതുണ്ട്- വീര്‍ ദാസ് കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ നടന്ന പരിപാടിയിലാണ് വീര്‍ ദാസ് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥകളെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. ഞാന്‍ രണ്ടുതരം ഇന്ത്യയില്‍ നിന്നാണ് വരുന്നത് എന്നായിരുന്നു പരിപാടിയുടെ തലക്കെട്ട്. കൊവിഡ്, ഇന്ത്യയിലെ ബലാത്സംഗക്കേസുകള്‍, കൊമേഡിയന്‍മാര്‍ക്കെതിരെയുളള കേസുകള്‍, കര്‍ഷക സമരം തുടങ്ങിയവയെ ഉള്‍ക്കൊളളിച്ചുകൊണ്ടായിരുന്നു വീര്‍ ദാസ് സംസാരിച്ചത്. വീഡിയോ വൈറലായതിനുപിന്നാലെ ബിജെപിയും സംഘപരിവാറും വീര്‍ ദാസിനെതിരെ രംഗത്തെത്തി. ഇന്ത്യയെ വിറ്റ് പണമുണ്ടാക്കുകയാണ് വീര്‍ ദാസ് എന്നാണ് ബിജെപി ആരോപിച്ചത്.

Contact the author

International Desk