LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്കൂള്‍സമയം വൈകുന്നേരം വരെയാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി

തിരുവനന്തപുരം: സ്കൂള്‍സമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതലയോഗത്തില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ സമയം ലഭിക്കുന്നില്ലെന്ന അധ്യാപകരുടെ പരാതിയെ തുടര്‍ന്നാണ്‌ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ പ്രവര്‍ത്തി സമയം വൈകുന്നേരം വരെയാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെതായിരിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാതാപിതാക്കള്‍ക്ക് കൊവിഡ് മഹാമാരിയോടുള്ള ഭയം കുറഞ്ഞു വരികയാണെന്നും, നിലവില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍, ഉച്ചവരെയുള്ള ക്ലാസുകള്‍ ഇനി തുടരേണ്ടതില്ലെന്നും പഴയപടി ക്ലാസുകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാനുമാണ് യോഗത്തില്‍ ധാരണയായത്. സ്കൂള്‍ തുറന്നതിനു ശേഷം കുട്ടികളിലെ കൊവിഡ് കേസുകള്‍ കുറയുന്നുവെന്ന ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടും തീരുമാനമെടുക്കാന്‍ നിര്‍ണായക ഘടകമായി. അതോടൊപ്പം, പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാനും വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Contact the author

Web Desk