സൗദി അറേബ്യയിൽ അനധികൃതമായി സൂക്ഷിച്ച അമ്പത് ലക്ഷം ഫേസ് മാസ്കുകൾ പിടിച്ചെടുത്തു. വിവിധ പ്രദേശങ്ങളിൽ വാണിജ്യ മന്ത്രാലയം അധികൃതർ നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ച മാസ്കുകൾ പിടിച്ചെടുത്തതെന്ന്. ജിദ്ദയിൽ നാൽപത് ലക്ഷം മാസ്കുകളും ഹായിലിൽ പതിനേഴു ലക്ഷം മാസ്കുകളുമാണ് വാണിജ്യ മന്ത്രാലയം പിടികൂടിയത് സഊദി ദേശീയ വാർത്താ ഏജൻസിയാണ് വിവരം റിപ്പോർട്ട് ചെയ്തത്.
കൊവിഡ് -19 വ്യാപകമാകുന്നതിടെ മാസ്കുകൾ പൂഴ്ത്തിവെക്കുന്നതിനെതിരെ അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിപണിയിൽ കൊറോണ വൈറസ് പ്രതിരോധ ഉത്പന്നങ്ങളുടെ ലഭ്യത കുറച്ച് വിപണിയിൽ വില ഉയർത്താനുള്ള ശ്രമത്തിനെതിരെ കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത മാസ്കുകൾ വിപണിയിൽ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.