LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് അഫ്ഗാനില്‍ നിന്നുളള പതിനഞ്ചുകാരിയും

കാബൂള്‍: 2021-ല്‍ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് അഫ്ഗാനില്‍ നിന്നുളള പതിനഞ്ചുകാരിയും. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2021-ല്‍ ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയിലാണ് അഫ്ഗാന്‍കാരിയായ സൊറ്റൂദാ ഫൊറോറ്റാന്‍ ഇടംപിടിച്ചത്. ഏഴു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചതിനാണ് സൊറ്റൂദയ്ക്ക് അംഗീകാരം ലഭിച്ചത്.

ഗോസി ഒകോഞ്ഞോ ഇവീല, ലിന ഖാന്‍, ഗീതാ ഗോപിനാഥ്, മേരി ബറാ, നാന്‍സി പെലോസി, മറിയം അല്‍ മഹ്ദി, കേറ്റ് ബിംഗ്ഹാം തുടങ്ങി ഇരുപത്തിയഞ്ച് പേരാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ചത്. തീവ്രവാദ സംഘടനയായ താലിബാന്‍ ആഗസ്റ്റിലാണ് അഫ്ഗാന്‍ പിടിച്ചടക്കിയത്. രാജ്യം പിടിച്ചടക്കിയതിനുപിന്നാലെ സ്ത്രീകളും കുട്ടികളും ജോലിക്ക് പോകരുത്, കാല്‍പ്പാദം മറച്ച് വസ്ത്രം ധരിക്കണം തുടങ്ങി സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ നിയന്ത്രണങ്ങളാണ് താലിബാന്‍ അഫ്ഗാന്‍ ജനതക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നുമാവശ്യപ്പെട്ട് നടത്തിയ പരിപാടിയില്‍ സൊറ്റുദാ താലിബാനെതിരെ ധീരതയോടെ പ്രസംഗിച്ചിരുന്നു. 'അഫ്ഗാനിലെ എല്ലാ പെണ്‍കുട്ടികളെയും പ്രതിനിധീകരിച്ചാണ് ഞാന്‍ സംസാരിക്കുന്ന്. ഹെറാത്ത് അറിയപ്പെടുന്നതുതന്നെ അറിവിന്റെ നഗരമെന്നാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതെന്ന് ചോദിക്കുന്ന സൊറ്റൂദയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Contact the author

International Desk