LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നെപ്പോളിയന്റെ വാളും വസ്ത്രവും 22 കോടിയോളം രൂപക്ക് ലേലം ചെയ്തു

നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഉപയോഗിച്ച വാള്‍ റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് 1799-ലെ യുദ്ധത്തില്‍ നെപ്പോളിയന്‍ ഉപയോഗിച്ചിരുന്ന വസ്ത്രവും വാളും അഞ്ച് തോക്കുകളുമാണ് ലേലത്തില്‍ വിറ്റത്. 2.8 മില്ല്യണ്‍ ഡോളറാണ് ലേലത്തില്‍ ലഭിച്ചത്. ഇല്ലിനോയിസ് ആസ്ഥാനമായുളള റോക്ക് ഐലന്‍ഡ് ലേല കമ്പനിയാണ് നെപ്പോളിയന്റെ വാള്‍ ലേലത്തിന് വച്ചത്.

ഡിസംബര്‍ മൂന്നിനായിരുന്നു ലേലം. ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുത്ത വ്യക്തിയാണ് റെക്കോര്‍ഡ് തുകയ്ക്ക് നെപ്പോളിയന്റെ തോക്കുകളും വാളും വസ്ത്രവും വാങ്ങിയത്. അദ്ദേഹം തന്റെ പേര് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്ന് റോക്ക് ഐലന്‍ഡ് കമ്പനി പ്രസിഡന്റ് കെവിന്‍ ഫോഗന്‍ പറഞ്ഞു. ലേലത്തില്‍ നെപ്പോളിയന്‍ ഉപയോഗിച്ച വസ്തുക്കള്‍ വാങ്ങുന്നയാള്‍ വളരെ അമൂല്യമായ ഒരു ചരിത്രത്തെയാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നതെന്നും കെവിന്‍ ഹോഗന്‍ പറഞ്ഞു. നെപ്പോളിയന്റെ തോക്കുകള്‍ക്കും വാളിനുമായി 1.5 മില്ല്യണ്‍ ഡോളര്‍ മുതല്‍ 3.5 മില്ല്യണ്‍ വരെയാണ് വില നിശ്ചയിച്ചിരുന്നത്. 2.87 മില്ല്യണ്‍ ഡോളറിനാണ് ഇപ്പോള്‍ വില്‍പ്പന നടന്നിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുദ്ധത്തില്‍ വിജയിച്ച് ചക്രവര്‍ത്തിയായതിനുശേഷം നെപ്പോളിയന്‍ ജനറല്‍ ജീന്‍ ആന്‍ഡോഷെ ജുനോട്ടിന് തന്റെ വാളും തോക്കുകളും സമ്മാനിച്ചുവെന്നും ജനറലിന്റെ ഭാര്യക്ക് പിന്നീട് കടം വീട്ടാനായി അവ വില്‍ക്കേണ്ടിവന്നു എന്നുമാണ് പറയപ്പെടുന്നത്. പിന്നീട് ലണ്ടനിലെ ഒരു മ്യൂസിയമാണ് അവ വീണ്ടെടുത്തത്.

Contact the author

International Desk