LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വ്യഭിചാര പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. വഖഫ് സംരക്ഷണ റാലിക്കിടെയുണ്ടായ പരാമര്‍ശം വിവാദമായത് ശ്രദ്ധയില്‍പെട്ടു. എന്റെ വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ച്ചപ്പാടാണ് അവിടെ സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യംവെച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ നിര്‍വ്യാജം മാപ്പുചോദിക്കുന്നു' എന്നാണ് അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞത്. 

'മുന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ? വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നല്ലെട്ട് നാം ഉപയോഗിക്കണം' എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായി ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വവര്‍ഗരതിയെ അംഗീകരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരാണെന്നും ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് ഡി വൈ എഫ് ഐക്കാരാണെന്നും അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച്  മതസംഘടനകളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ മുസ്ലിം ലീഗ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധ യോഗം നടത്തിയത്. എന്നാല്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സമസ്ത സ്വീകരിച്ചത്.

Contact the author

Web Desk