തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ആളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സമ്പര്‍ക്കത്തിലുള്ള രണ്ട് പേരുടെ പരിശോധന അടുത്ത ദിവസം തന്നെ ലഭിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
യുകെയില്‍ നിന്ന് അബുദാബി വഴി നെടുമ്പാശ്ശേരിയില്‍ എത്തിയ യുവാവിനാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറാം തിയതി കേരളത്തിലെത്തിയ ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയിരുന്നു. പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടതോടെ വീണ്ടും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് ഒമൈക്രോണ്‍ പരിശോധന നടത്തിയത്. രോഗിയുമായി അടുത്ത് ഇടപെഴകിയ അമ്മക്കും ഭാര്യക്കും കൊവിഡ് പോസറ്റീവാണ്. ഇവരെ ഐസലോഷനിലേക്ക് മാറ്റി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിമാനത്തില്‍ ആകെ 149 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ 32 പേരെ ഹൈ റിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. രോഗിക്ക് പ്രാഥമിക സമ്പര്‍ക്കമില്ലാത്തതിനാല്‍ യാത്രകാര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.