LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യോഗി ആദിത്യനാഥ് അലോഡോക്‌സാഫോബിക്- ശശി തരൂർ

ഡല്‍ഹി: സാധാരണയായി ഉപയോഗത്തിലില്ലാത്ത കടുകട്ടി ഇംഗ്ലീഷ് വാക്കുകളും പ്രയോഗങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതയാളാണ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍. ഇപ്പോഴിതാ യോഗി സര്‍ക്കാരിനെ വിശേഷിപ്പിക്കാനായി പുതിയ വാക്കുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. അലോഡോക്‌സാഫോബിയ (ALLODOXAPHOBIA) എന്നതാണ് ശശി തരൂര്‍ പരിചയപ്പെടുത്തുന്ന പുതിയ വാക്ക്. ബിജെപിയെയും അവരുടെ ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തനങ്ങളെയും ഉദാഹരണമാക്കി അദ്ദേഹം വാക്കിന്റെ അര്‍ത്ഥവും ഉപയോഗവുമെല്ലാം വ്യക്തമാക്കുന്നുണ്ട്.

'വേഡ് ഓഫ് ദി ഡേ: അലോഡോക്‌സാഫോബിയ ALLODOXAPHOBIA .അര്‍ത്ഥം: അഭിപ്രായങ്ങളോടുളള യുക്തി രഹിതമായ ഭയം. ഉപയോഗം: യുപിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ രാജ്യദ്രോഹവും യുഎപിഎയും ചുമത്തുന്നു. കാരണം ആ നേതൃത്വം അലോഡോക്‌സാഫോബിയ അനുഭവിക്കുന്നു' ശശി തരൂര് ട്വീറ്റ് ചെയ്തു. ഗ്രീക്ക് ഭാഷയില്‍ അലോ എന്നാല്‍ വ്യത്യസ്തമായ, ഡോക്‌സോ എന്നാല്‍ അഭിപ്രായം, ഫോബോസ് എന്നാല്‍ ഭയം എന്നാണ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇതാദ്യമായല്ല ശശി തരൂര്‍ കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തുന്നത്. ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ ( FLOCCINAUCINIHILIPILIFICATION ), ഹിപ്പപ്പൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്വിപെഡലിയോഫോബിയ (HIPPOPOTOMONSTROSESQUIPEDALIOPHOBIA) തുടങ്ങിയ വാക്കുകളും വ്യാഖ്യാനങ്ങള്‍ സഹിതം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Contact the author

Web Desk